l o a d i n g

ഗൾഫ്

കെ എന്‍ എം പൊതുപരീക്ഷയില്‍ ജിദ്ദ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ മദ്രസയ്ക്ക് മിന്നും വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

ജിദ്ദ: കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) 2025-2026 വര്‍ഷം മെയ് മാസത്തില്‍ നടത്തിയ, കേരളത്തിന് പുറത്തുള്ള മദ്രസകളുടെ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പരീക്ഷ എഴുതിയ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. റുവാ ഹനീന്‍, അമാന്‍ ആഷിഖ്, ഹാതിം ഖൂനി, സെബാ വസീം, സാറ ഫാത്തിമ സമീര്‍, അംന കെ.ടി, യസാന്‍ സാബിര്‍ എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടിയാണ് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ മദ്രസയില്‍ ദീനി വിഷയങ്ങള്‍ക്കും പരിശുദ്ധ ഖുര്‍ആന്റെ പാരായണത്തിനും പഠനത്തിനുമൊപ്പം മലയാളമടക്കമുള്ള ഭാഷാ പഠനത്തിനും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ പാഠ്യേതര വിഷയങ്ങളിലുള്ള മോട്ടിവേഷന്‍ ക്ലാസുകള്‍, ആരോഗ്യം, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നിവയിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.

കൂടാതെ, രക്ഷിതാക്കള്‍ക്കായി പാരന്റിംഗ് അടക്കമുള്ള വിഷയങ്ങളില്‍ പ്രത്യേക പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. കുട്ടികളുടെ കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമും മള്‍ട്ടിമീഡിയയും ഉള്‍പ്പെടെയുള്ള ആധുനിക പഠന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠന രീതിയാണ് ഈ മദ്രസയില്‍ പിന്തുടരുന്നത്.

അവധിക്കാല ക്ലാസുകളും പ്രവേശനവും
മദ്രസയില്‍ പുതിയ അഡ്മിഷന്‍ തുടരുന്നതായും പൊതുപരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പഠനത്തിന് നേതൃത്വം നല്‍കിയ അധ്യാപകരെയും ഭാരവാഹികള്‍ അഭിനന്ദിച്ചു. അവധിക്കാല ക്ലാസുകള്‍ ജൂലൈ 12-ന് ആരംഭിക്കുന്നതാണ്. പ്രവേശനത്തിനായി www.islahicenter.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 012-6532022, 0556278966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026