l o a d i n g

കേരള

വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; രണ്ട് മരണം; ഏഴുപേരെ കാണാനില്ല; കരാറുകാരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി

Thumbnail

കല്‍പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മീനാക്ഷി പാലത്തിന് അരികിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ രണ്ട് മരണം. തുരങ്കപാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. സംഭവത്തില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മേപ്പാടി എസ്ഐ സന്തോഷ് കുമാറിനും പരുക്കേറ്റു. ഇദ്ദേഹത്തെയും പരുക്കേറ്റ മറ്റ് ആറുപേരെയും മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂര്‍ (35), രജനീഷ് (27), തന്‍മയ് ഘോഷ് (28), ജയ (37), കുഞ്ചു (39) എന്നിവരാണ് നിലവില്‍ ചികിത്സയിലുള്ള മറ്റ് പരുക്കേറ്റവര്‍. പ്രദേശത്ത് വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം.

കരാറുകാരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

നിര്‍മാണക്കമ്പനി തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.
'മണ്ണ് മാറ്റണമെന്ന് കഴിഞ്ഞ മാസം 20-ാം തീയതി തന്നെ കലക്ടര്‍ രേഖാമൂലം കരാറുകാരെ അറിയിച്ചതാണ്. ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് മന്ത്രിയും യോഗം ചേര്‍ന്ന് മണ്ണ് മാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കരാറുകാര്‍ അത് പാലിച്ചില്ല. ഏത് പദ്ധതി നടപ്പിലാക്കുമ്പോഴും ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.' - മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയും ചെളിക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തോതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. എട്ട് മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യത്തിന് സേനാംഗങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. മീനങ്ങാടിയില്‍ നിന്നും കോഴിക്കോടുനിന്നും ഉള്ള രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ തൃശൂരില്‍ കേന്ദ്രസേനാ വിഭാഗവും സജ്ജമാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ട് മന്ത്രിമാര്‍ ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നു. ദേശീയപാതയിലെ നിര്‍മാണങ്ങളിലെ സുരക്ഷാ വീഴ്ചകളിലും സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026