l o a d i n g

ഗൾഫ്

പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 6, 2026

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ കീഴിലുള്ള 'റിസ'യുടെ നേതൃത്വത്തില്‍ നടന്ന പതിനൊന്നാമത് ലഹരിവിരുദ്ധ കാമ്പയിന്‍ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളില്‍നിന്നുമായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും ആയിരക്കണക്കിന് അധ്യാപകരെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ഭാഷകളിലാണ് ലഹരിവിരുദ്ധ പ്രതിജ്ഞ നടന്നത്.

സൗദി അറേബ്യയിയില്‍നിന്നും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ്, യാര, ന്യൂ മിഡില്‍ ഈസ്റ്റ്, അല്‍ ആലിയ, ഡ്യൂണ്‍സ് എന്നീ സ്‌കൂളുകളില്‍ യഥാക്രമം പ്രിന്‍സിപ്പല്‍മാരായ മൈമൂന അബ്ബാസ്, ആസിമ സലിം, ഗ്രേസ് തോമസ്, കവിത ലത, സംഗീത അനൂപ് എന്നിവരും, അല്‍ ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പത്മിനി യു. നായരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലിയാകത്ത് അലി, ഷറഫ് അഹമ്മദ്, സുധീര്‍, ഹരിത അശ്വിന്‍, ബിയാങ്ക ക്രിസ് റെബല്ലോ, പ്രീതി സഞ്ജീവ്, ജബീന്‍ സെയിന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇമ്രാന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ എന്നിവരും, ജുബൈലില്‍ പ്രിന്‍സിപ്പല്‍ നിഷ മധുവിന്റേയും നേതൃത്വത്തില്‍ പ്രതിജ്ഞ നടന്നു. വേനലവധി ആരംഭിച്ചതിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ സാധിക്കാത്ത സ്‌കൂളുകളില്‍ സെപ്റ്റംബറില്‍ പ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിക്കും.

യു.എ.ഇയില്‍ ഷാര്‍ജയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, വൈസ്-പ്രിന്‍സിപ്പല്‍ ഷിഫാന മുഹീസ്; ഗള്‍ഫ് ഏഷ്യന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. നസ്രീന്‍ ബാനു, വൈസ്-പ്രിന്‍സിപ്പല്‍ ജാഫര്‍ ഷെരീഫ്; പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ മുഹ്‌സിന്‍ കട്ടായത്ത്; അജ്മാനിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. വിശാല്‍ ഖത്തറിയ എന്നിവരും നേതൃത്വം നല്‍കി.

കേരളത്തില്‍, മലപ്പുറം മഞ്ചേരി ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി ഉസ്മാന്‍, ഇസ്മായില്‍, സുഭാഷ് പുളിക്കല്‍, ധന്യ അരുണ്‍, സുരേഷ് തിരുവാലി എന്നിവരുടെ നേതൃത്വത്തിലും പരിപാടികള്‍ നടന്നു. കര്‍ണാടകയില്‍ ബാംഗ്ലൂരിലെ ഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും കോളേജിലും പ്രിന്‍സിപ്പല്‍ രേഷ്മ ഖാനത്തിന്റെ നേതൃത്വത്തില്‍ കന്നട ഭാഷയില്‍ പ്രതിജ്ഞ ചൊല്ലി. ഡോ. സമതയുടെ നേതൃത്വത്തില്‍ ആന്ധ്രയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഒഡീഷയിലെ കട്ടക്ക് മുഗുരിയ ഗവ. യു.പി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. ഒസാമയുടെ നേതൃത്വത്തില്‍ ഒഡിയ ഭാഷയിലും പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.

റിസ സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ പദ്മിനി യു. നായര്‍, മീരാ റഹ്‌മാന്‍, ഡോ. തമ്പി, ഡോ. രാജു വര്‍ഗീസ്, ഡോ. മുഹമ്മദ് ഒസാമ (ഒഡീഷ), ഡോ. സമത (ആന്ധ്രാപ്രദേശ്), കരുണാകരന്‍ പിള്ള, ഇസ്മായില്‍ നൗഷാദ്, ജോര്‍ജ്കുട്ടി മക്കുളത്ത് തുടങ്ങിയവരും അതത് പ്രദേശങ്ങളിലെ കോര്‍ഡിനേറ്റര്‍മാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 20 ഭാഷകളിലായി ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ 'ഈ-സൈന്‍' കാമ്പയിനും ആരംഭിച്ചതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ. വി. ഭരതന്‍ എന്നിവര്‍ അറിയിച്ചു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026