l o a d i n g

ഗൾഫ്

അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2026

റിയാദ്: സൗദി അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് 'കലിനറി ആര്‍ട്‌സ് അക്കാദമിക് പ്രോഗ്രാം' വീണ്ടും ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയിലെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും, സൗദി പൗരന്മാരെ ഈ രംഗത്ത് തൊഴില്‍ സജ്ജരാക്കുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ബിരുദധാരികള്‍ക്ക് സുസ്ഥിരമായ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനുള്ള കൃത്യമായ വഴികള്‍ ഈ പ്രോഗ്രാം ഒരുക്കുന്നുണ്ടെന്ന് കലിനറി ആര്‍ട്‌സ് കമ്മീഷന്‍ സി.ഇ.ഒ മയാദ ബദര്‍ പറഞ്ഞു.

പ്രിന്‍സ് മുക്രിന്‍ യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റി, ബാറ്റര്‍ജി മെഡിക്കല്‍ കോളേജ്, സൗദി കലിനറി ആര്‍ട്‌സ് അക്കാദമി എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗദിയിലെ കഴിവുറ്റ യുവാക്കളെ വാര്‍ത്തെടുക്കുക, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആധുനിക പാചകരീതികളുമായി സംയോജിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഓരോ സ്ഥാപനത്തിലും വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭിക്കും.

അപേക്ഷാ വിവരങ്ങള്‍:
ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിലുള്ള, ഹൈസ്‌കൂള്‍ ഡിപ്ലോമയോ അല്ലെങ്കില്‍ സര്‍വ്വകലാശാലാ ബിരുദമോ ഉള്ള സൗദി പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

സൗദിയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കമ്മീഷന്റെ ദീര്‍ഘകാല ലക്ഷ്യമെന്നും മയാദ ബദര്‍ കൂട്ടിച്ചേര്‍ത്തു. ബിരുദധാരികളുടെ തൊഴില്‍പരമായ പുരോഗതിയും വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രോഗ്രാമിന്റെ ശേഷിയുമാണ് ഈ സംരംഭത്തിന്റെ വിജയമായി കണക്കാക്കുന്നത്.

സൗദി അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തെ ആഗോള വേദികളിലും പാചക കലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളിലും ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടാണ് സൗദി കലിനറി ആര്‍ട്‌സ് കമ്മീഷന്‍ രൂപീകരിച്ചത്. അന്താരാഷ്ട്ര സംഘടനയായ 'സിര്‍ഹ ഫുഡുമായി' തന്ത്രപ്രധാനമായ പങ്കാളിത്തം കമ്മീഷനുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026