l o a d i n g

ഗൾഫ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വാതായനങ്ങള്‍ തുറന്ന് സിജി റിയാദ് എഐ ലിറ്ററസി ക്യാമ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2026

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എഐ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു. സിജി എച്ച്.ആര്‍. വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലാസിലെ ഡിമോയിസ് (Dimois) ട്രെയിനിംഗ് സെന്ററില്‍ നടന്ന ക്യാമ്പ്, വിദ്യാര്‍ത്ഥികളുടെയും വര്‍ക്കിംഗ് പ്രൊഫഷണലുകളുടെയും ബിസിനസ് രംഗത്തുള്ളവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നിത്യജീവിതത്തില്‍ അനുദിനം സ്വാധീനമേറിക്കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനങ്ങളും ഭാവി സാധ്യതകളും മുനീബ് ബി.എച്ച്. അവതരിപ്പിച്ചു. ഗൂഗിളിന്റെ നോട്ട്ബുക്ക് എല്‍.എം പരിചയപ്പെടുത്തിയ അബൂബക്കര്‍ മഞ്ചേരി, അതിന്റെ പ്രധാന സവിശേഷതകളും വിവിധ മേഖലയിലുള്ളവര്‍ക്ക് അത് എങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താമെന്നും ലൈവ് ഡെമോയിലൂടെ വിവരിച്ചു. വലിയ ഡാറ്റകളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും പഠന-ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ഈ ടൂള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

മാറുന്ന തൊഴില്‍ ലോകത്ത് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ദൈനംദിന ജോലികള്‍ ഓട്ടോമേറ്റ് ചെയ്ത് സമയവും അധ്വാനവും ലാഭിക്കുന്നതിനും എഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ക്ലൗഡ്, ചാറ്റ് ജിപിടി, കോ-വര്‍ക്ക് തുടങ്ങിയ ടൂളുകളിലൂടെ സക്കീര്‍ വളപ്പില്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന അവതാര്‍ നിര്‍മ്മാണവും എഐ അധിഷ്ഠിത അനിമേഷന്‍ സാങ്കേതികവിദ്യകളും റിസ്വാന്‍ തിരൂര്‍ പരിചയപ്പെടുത്തി.

പഠനമികവ് വര്‍ധിപ്പിക്കുന്നതിനായി ജെമിനി, ഗൂഗിള്‍ എഐ സ്റ്റുഡിയോ, ലവബിള്‍ എഐ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന മാസ്റ്റര്‍ സയ്യാന്‍ മുസ്തഫയുടെ അവതരണം പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവവും ആവേശവും പകര്‍ന്നു. വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ആവശ്യാനുസരണം സ്വന്തം കമ്പ്യൂട്ടറുകളില്‍ 'ഒല്ലാമ' (Ollama) ഉപയോഗിച്ച് ലോക്കല്‍ എഐ മോഡലുകളും ജിപിടികളും പ്രവര്‍ത്തിപ്പിക്കുന്ന രീതിയെക്കുറിച്ച് അബ്ദുല്‍ അസീസ് തങ്കയത്തില്‍ ലൈവ് ഡെമോയിലൂടെ പരിചയപ്പെടുത്തി.

അമീര്‍ ഖാന്‍ ക്യാമ്പ് ഡയറക്ടറായിരുന്ന പരിപാടിയില്‍, റഷീദ് ഖുര്‍ആന്‍ സന്ദേശം അവതരിപ്പിക്കുകയും നവാസ് റഷീദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ റിയാദിലെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ ഇത്തരം ക്യാമ്പുകള്‍ തുടരുമെന്നും സിജി റിയാദ് ചാപ്റ്റര്‍ അതിന് മുന്‍ഗണന നല്‍കുമെന്നും ചാപ്റ്റര്‍ ചെയര്‍മാന്‍ മുനീബ് ബി.എച്ച്. അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026