l o a d i n g

ഗൾഫ്

ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2026

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ മധ്യഭാഗത്തുള്ള ഒരു കഫേയില്‍ വ്യാഴാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സുപ്രധാന മേഖലയായ 'പാലസ് ഓഫ് ജസ്റ്റിസി'ന് സമീപമാണ് സ്‌ഫോടനം നടന്നത്. തിരക്കേറിയ പ്രദേശത്ത് സ്‌ഫോടനം നടന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടി. വിവരമറിഞ്ഞയുടന്‍ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി സംഭവസ്ഥലത്തേക്ക് പാഞ്ഞു. സുരക്ഷാസേന പ്രദേശം പൂര്‍ണ്ണമായും വളഞ്ഞ് പരിശോധന നടത്തിവരികയാണ്.

കഫേയില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുവാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 3 മണിയോടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായതെന്ന് സംഭവസ്ഥലത്തിന് സമീപം കട നടത്തുന്ന നൂര്‍ ഖയാത്ത് പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ മുന്‍വശം കുലുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയും ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരമറിയിക്കുകയുമായിരുന്നു. സ്‌ഫോടനസ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്ന ഭയാനകമായ കാഴ്ചയാണ് കണ്ടതെന്ന് സമീപത്തെ കടയുടമയായ മുഹമ്മദ് അല്‍-സാഹബി പറഞ്ഞു.

2024 ഡിസംബറില്‍ ബഷര്‍ അല്‍ അസാദിന്റെ ഭരണകൂടം വീണതിന് ശേഷം അധികാരത്തില്‍ വന്ന പുതിയ ഭരണകൂടത്തിന് കീഴിലും ദമാസ്‌കസില്‍ പലതവണ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025 ജൂണില്‍ ഒരു പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഇതിനുമുന്‍പ് നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സുന്നി തീവ്രവാദ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നുവെങ്കിലും, ഐസിസ് (Daesh) ഗ്രൂപ്പിനാണ് ഇതില്‍ പങ്കെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026