l o a d i n g

ഗൾഫ്

ഷിഫ മലയാളി സമാജം ചികിത്സാ-വിവാഹ സഹായങ്ങൾ വിതരണം ചെയ്തു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 1, 2026

റിയാദ്: ഷിഫയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനും അംഗകുടുംബങ്ങളുടെ സാമൂഹിക സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന ഷിഫ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ-വിവാഹ സഹായങ്ങൾ വിതരണം ചെയ്തു.

സമാജത്തിന്റെ കുടുംബ ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി തിരുവല്ല സ്വദേശി ബിജുവിനും കണ്ണൂർ സ്വദേശി മോഹനനും ചികിത്സാ ധനസഹായം കൈമാറി. പെൺമക്കളുടെ വിവാഹ സഹായ പദ്ധതിയിലൂടെ തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനും സാമ്പത്തിക സഹായം നൽകി.

സമാജം പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ബിജു മടത്തറ, ട്രഷറർ ബാബു കണ്ണോത്ത് എന്നിവർ സംസാരിച്ചു. സാബു പത്തടി, അശോകൻ ചാത്തന്നൂർ, ഉമ്മർ അമാനത്ത്, മധു വർക്കല, അലി മക്കാ സ്റ്റോർ, പ്രകാശ് ബാബു വടകര, രതീഷ് നാരായണൻ, ബിനീഷ് തിരുവല്ല, അജിത് കുമാർ, ഷജീർ കല്ലമ്പലം, രജീഷ് ആറളം, ബിജു സി. എസ്., മോഹനൻ കണ്ണൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അംഗങ്ങളുടെ ക്ഷേമത്തിനും പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമായി ഷിഫ മലയാളി സമാജം നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായാണ് ചികിത്സാ-വിവാഹ സഹായങ്ങൾ വിതരണം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026