l o a d i n g

ഗൾഫ്

മലബാറിലെ രോഗികൾക്ക് ആശ്വാസമായി ഐ.സി.എഫ് റിയാദ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ആംബുലൻസ് സേവനം

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 1, 2026

റിയാദ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സേവനം ആരംഭിച്ചതായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്കും ചികിത്സയ്ക്കിടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കേണ്ടി വരുന്ന കുടുംബങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടും. ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും അത്യന്തം നിർധനരായ രോഗികൾക്ക് സൗജന്യ സേവനവും ഉറപ്പാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

പദ്ധതിക്കായുള്ള ധനസഹായം നേരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് കൈമാറിയിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ‘ദാറുൽ ഖൈർ’ ഭവനപദ്ധതി, ‘സ്നേഹസ്പർശം’ മുൻപ്രവാസി പെൻഷൻ പദ്ധതി, പി.എഫ്.ആർ.എഫ് (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്), ചികിത്സാ സഹായം, റമളാൻ ഹദിയ, യാത്രാസഹായം തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾക്കായി ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായും ഐ.സി.എഫ് റിയാദ് റീജിയൻ അറിയിച്ചു. റിയാദിലെ അൽ ഖുദ്സ് ഉംറ സർവീസിന്റെ സഹകരണത്തോടെയാണ് ഭൂരിഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കുന്നതെന്നും, ഇത്തരം സേവനങ്ങൾ വരുംകാലങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അൽ ഖുദ്സ് ചെയർമാൻ ഫൈസൽ മമ്പാട്, വെൽഫെയർ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പി.ആർ & മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026