l o a d i n g

ഗൾഫ്

ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റര്‍ 'ഹൊറൈസണ്‍സ്' വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

മക്ക: 'ഹൊറൈസണ്‍സ് 2026' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) വെസ്റ്റ് ചാപ്റ്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച 2025-2026 പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക കൗണ്‍സില്‍ ശ്രദ്ധേയമായ പരിപാടികളോടെ സമാപിച്ചു. വെസ്റ്റ് ചാപ്റ്ററിന് കീഴിലുള്ള 11 റീജിയണുകളിലും 23 ഡിവിഷനുകളിലും 185 യൂണിറ്റുകളിലും വ്യവസ്ഥാപിതവും സുതാര്യവുമായി കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കേന്ദ്ര ചാപ്റ്റര്‍ കൗണ്‍സില്‍ പ്രക്രിയകള്‍ക്ക് വിരാമമായത്. രണ്ടു ദിവസങ്ങളിലായി നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫി മുക്കം കൗണ്‍സില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്താനും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും, വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കാനും ഇത്തരം കൗണ്‍സിലുകള്‍ വലിയ അവസരമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഓപ്പറേഷന്‍സ് അഫേഴ്സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റ് അഷ്റഫ് പേങ്ങാട്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മൊയ്ദീന്‍ മാവൂര്‍, അഡ്മിന്‍ & പി.ആര്‍ സെക്രട്ടറി സൈതലവി കൂമണ്ണ, പി.ആര്‍ & മീഡിയ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പതിമംഗലം, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് വൈസ് പ്രസിഡന്റ് അബ്ദു നാസര്‍ അന്‍വരി, തസ്‌കിയ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഓടക്കല്‍ അബ്ദുല്‍ ബാസിത് അഹ്സനി, ഹാര്‍മണി & എമിനന്‍സ് സെക്രട്ടറി മുഹമ്മദ് സഖാഫി, നോളജ് സെക്രട്ടറി മുജീബ് പി.എം.ആര്‍, വുമണ്‍ എംപവര്‍മെന്റ് സെക്രട്ടറി ജാബിര്‍ വാഴക്കാട്, സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടറേറ്റ് വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി സഖാഫി, വെല്‍ഫെയര്‍ & സര്‍വ്വീസ് സെക്രട്ടറി അബൂബക്കര്‍ ഐക്കരപ്പടി, എക്കണോമിക്‌സ് സെക്രട്ടറി മുസ്തഫ കാളോത്ത്, പബ്ലിക്കേഷന്‍ സെക്രട്ടറി ജാഫര്‍ താനൂര്‍, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് സാലിഹ്, ജനറല്‍ സെക്രട്ടറി ഷാഫി ബാഖവി എന്നിവര്‍ യഥാക്രമം തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.

'പ്രവാസികളുടെ അഭയം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഐ.സി.എഫ് മുന്നോട്ടുവെക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയായ 'ഐ.സി.എഫ് കെയര്‍' കൂടുതല്‍ ജനകീയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലീം പാലച്ചിറ ആഹ്വാനം ചെയ്തു. പദ്ധതി സമൂഹത്തിലെ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ഘടകവും മുന്‍ഗണന നല്‍കണം. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മാസാന്ത സാമ്പത്തിക സഹായം ഉറപ്പാക്കുന്ന 'രിഫായീ കെയര്‍' ഉള്‍പ്പെടെ ഐ.സി.എഫ് നടപ്പിലാക്കിവരുന്ന ജീവകാരുണ്യ-സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരുടെ കണ്ണീരൊപ്പുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സംഘടനാ വര്‍ഷത്തിലെ പ്രവര്‍ത്തന മികവുകള്‍ കൃത്യമായി വിലയിരുത്തുന്നതിനും പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുമായി തയ്യാറാക്കിയ 'സെല്‍ഫ് അസ്സസ്‌മെന്റ് റിപ്പോര്‍ട്ട്' ഈ കൗണ്‍സിലിന്റെ പ്രത്യേകതയായിരുന്നു. ഓരോ പ്രവര്‍ത്തകനും സ്വന്തം പ്രവര്‍ത്തനങ്ങളെ സ്വയം മാര്‍ക്കിട്ട് വിലയിരുത്താന്‍ ഇത് സഹായിച്ചു. ഇതിനുപുറമെ, വരും നാളുകളിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ വഴികാട്ടിയും ഊര്‍ജ്ജവും പകരുന്ന രീതിയിലുള്ള സംഘടനാ ശാക്തീകരണ ഗ്രൂപ്പ് ചര്‍ച്ചകളും കൗണ്‍സിലിന്റെ ഭാഗമായി നടന്നു.

ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്ന കൗണ്‍സില്‍ സംഗമത്തില്‍ ഐ.സി.എഫ് നാഷണല്‍ നേതാക്കളായ സിറാജ് കുറ്റ്യാടി, ബഷീര്‍ പറവൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍ സ്വാഗതവും അഡ്മിന്‍ സെക്രട്ടറി സൈതലവി കൂമണ്ണ നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026