l o a d i n g

ഗൾഫ്

ധാര്‍മ്മിക പ്രഭയോടെ 'ഹൊറൈസണ്‍ '26'ന് സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

ജിദ്ദ: ജിദ്ദ ദഅ്വ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനസ് ബിന്‍ മാലിക് സെന്ററിലെ 'അല്‍-ഫിത്ര ഇസ്ലാമിക് പ്രീസ്‌കൂളി'ന്റെ വാര്‍ഷിക കലാവിരുന്ന് 'ഹൊറൈസണ്‍ 2026' വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ഷറഫിയ്യ ഖാലിദ് ബിന്‍ വലീദിലെ അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടികള്‍ ഇസ്ലാമിക മൂല്യങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും സംഗമവേദിയായി മാറി. കുരുന്നു പ്രതിഭകളുടെ സര്‍ഗ്ഗവാസനകള്‍ക്കും ഉദാത്തമായ ഇസ്ലാമിക തര്‍ബിയ്യത്തിനും (വളര്‍ത്തല്‍) അടിവരയിടുന്നതായിരുന്നു വേദിയിലെ ഓരോ പ്രകടനവും.

പരിപാടി ഡോ. ഉമ്മു യഹ്യ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഖുര്‍ആന്റെ തണലിലും ഉത്തമ സ്വഭാവ മഹിമയിലും ശക്തമായ ധാര്‍മ്മിക അടിത്തറയിലും ഊന്നിക്കൊണ്ട് കുട്ടികളുടെ 'ഫിത്‌റത്ത്' (പരിശുദ്ധമായ ജന്മസ്വഭാവം) കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവര്‍ സദസ്സിനെ ഉത്‌ബോധിപ്പിച്ചു. ജെ.ഡി.സി.സി ലേഡീസ് വിംഗ് പ്രസിഡണ്ട് ഉമ്മു ഈസ, ജനറല്‍ സെക്രട്ടറി ഉമ്മു ഹാസിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളില്‍ ഹൃദ്യമായ ഇസ്ലാമിക പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു.

തുടര്‍ന്ന് പീസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ-സാംസ്‌കാരിക വിരുന്ന് അരങ്ങേറി. കുരുന്നുകളുടെ മനോഹരമായ ഖുര്‍ആന്‍-ഹദീസ് പാരായണം, ഭക്തിസാന്ദ്രമായ ഇസ്ലാമിക നശീദുകള്‍, അറബിക്-ഇംഗ്ലീഷ് ഭാഷകളിലുള്ള ആകര്‍ഷകമായ ചുവടുകള്‍, ആക്ഷന്‍ സോങ്ങുകള്‍ എന്നിവ സദസ്സിന്റെ മനംകവര്‍ന്നു. വിദ്യാലയത്തിന്റെ വാര്‍ഷിക കായികമേളയിലെ വിജയികള്‍ക്കും അക്കാദമിക തലത്തില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കും മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വിജ്ഞാനവും ധാര്‍മ്മികതയും ഒത്തുചേര്‍ന്ന ഉജ്ജ്വലമായൊരു നാളേക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ 'ഹൊറൈസണ്‍ 2026'ന് തിരശ്ശീല വീണു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍ജുമന്‍ തഅ്ലീമുല്‍ ഖുര്‍ആനിന്റെ കീഴില്‍, കേരളത്തിനകത്തും പുറത്തുമായി 150-ലധികം അല്‍-ഫിത്ര പ്രീ-സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ജിദ്ദയിലെ ബ്രാഞ്ചാണ് ഷറഫിയ്യയിലെ അനസ് ബിന്‍ മാലിക് മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഫിത്ര ഇസ്ലാമിക് പ്രീ-സ്‌കൂള്‍. മികച്ച പരിശീലനം നേടിയ അധ്യാപികമാരുടെ മേല്‍നോട്ടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സെപ്തംബറില്‍ ആരംഭിക്കുന്ന 2026-2027 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0537665155, 0509299816, 0535618598 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026