l o a d i n g

ഗൾഫ്

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആദരവ്: 'ഇസ്പാഫ് പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2026' ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം 'ഇസ്പാഫ് പാരന്റ്സ് എക്സലന്‍സ് അവാര്‍ഡ്‌സ് 2026' പുരസ്‌കാര വിതരണത്തില്‍ രക്ഷിതാക്കളെയും കുട്ടികളെയും ആദരിച്ചു. ജിദ്ദ അല്‍ റൗദയിലെ സിദാന ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയുമാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നേട്ടങ്ങളെ അംഗീകരിക്കുകയും അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയുമാണ് ഈ സംരംഭത്തിലൂടെ ഇസ്പാഫ് ലക്ഷ്യമിട്ടത്.

നസ്റിന്‍ സിറാജും ജൊഹറ നവ്‌റീനും അവതാരകരായിരുന്നു. മുഹമ്മദ് ഹിഫ്‌സു ഖുര്‍ആന്‍ പാരായണം നടത്തി. അന്‍വര്‍ലാലും അഹ്ലം അന്‍വര്‍ലാലും ചേര്‍ന്ന് ഇസ്പാഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണം നടത്തി. പ്രസിഡന്റ് എഞ്ചിനീയര്‍ മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ സമര്‍പ്പണവും അധ്യാപകരുടെ പിന്തുണയും നിര്‍ണായകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പന്ത്രണ്ടാം ക്ലാസ് സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വിജയികളായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. ഇസ്പാഫ് കുടുംബാംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി. സ്‌കൂളിലെ വിവിധ വകുപ്പ് മേധാവികളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ജിദ്ദയിലെ സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലെ പ്രമുഖര്‍ വിതരണം ചെയ്തു. ചടങ്ങിന് പിന്തുണ നല്‍കിയ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇസ്പാഫ് ആദരിച്ചു. അക്കാദമിക മികവിനൊപ്പം നേതൃഗുണം, സഹപാഠ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുകളും നല്‍കി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ അവതാരകരെയും ചടങ്ങില്‍ ആദരിച്ചു.

ഇസ്പാഫ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡന്റും അവാര്‍ഡ്‌സ്-2026 കണ്‍വീനറുമായ എഞ്ചിനീയര്‍ റിയാസ് പി.കെ. നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ മികവിനെ പിന്തുണച്ച രക്ഷിതാക്കളെ ആദരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്ത ഈ പുരസ്‌കാര വിതരണ ചടങ്ങ് ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ശ്രദ്ധേയമായി.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026