l o a d i n g

ഗൾഫ്

മികവിന് ആദരവും ലഹരിക്കെതിരെ പ്രതിജ്ഞയും: ഒഐസിസി റിയാദ് 'ആദരം 2026' ന് വന്‍ജനപങ്കാളിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

റിയാദ്: വിദ്യാര്‍ത്ഥികളുടെ അക്കാദമിക്-കായിക മികവുകളെ ആദരിക്കുന്നതിനും ലഹരിക്കെതിരായ സാമൂഹിക ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'ആദരം 2026' അനുമോദന സംഗമവും ലഹരിവിരുദ്ധ പ്രതിജ്ഞാ സദസ്സും ശ്രദ്ധേയമായി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. വിദ്യാഭ്യാസ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശവും പരിപാടി ഉയര്‍ത്തിപ്പിടിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും, അവരുടെ അധ്വാനത്തിനും പ്രതിഭയ്ക്കും സമൂഹത്തിന്റെ അംഗീകാരം നല്‍കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു. പഠനമികവിനൊപ്പം സാമൂഹിക ഉത്തരവാദിത്തബോധം പുതുതലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങ് ഓര്‍മപ്പെടുത്തി.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രസംഗം നടത്തി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് പ്രതിനിധി നവാസ് റഷീദ് 'ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രചോദനാത്മക പ്രഭാഷണം നടത്തി. ആഗോള വിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ മേഖലകളിലെ പുതിയ അവസരങ്ങള്‍, ഭാവി കരിയര്‍ ആസൂത്രണം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മുഖ്യാതിഥികളായ റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്, ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പത്മിനി യു. നായര്‍, ലൈഫ് കോച്ച് സുഷമ ഷാന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കായി ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട്, നാഷണല്‍ ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീര്‍ കോട്ടയം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പുലര്‍ത്തണമെന്നും, കുടുംബവും സമൂഹവും ചേര്‍ന്ന് ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും പ്രതിജ്ഞാ സദസ്സ് ആഹ്വാനം ചെയ്തു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സാറ ഷുഹെല്‍ ഷെയ്ഖ്, പ്ലസ് ടു വിഭാഗത്തില്‍ മികച്ച വിജയം നേടിയ ഇബ്രാഹിം യൂസഫ്, താനിയ ഷാനവാസ്, അണ്ടര്‍-15 ഫുട്‌ബോള്‍ വിഭാഗത്തില്‍ നിന്ന് അല്‍ ഹിലാല്‍ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീര്‍ത്തജ വിനോദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒഐസിസി കുടുംബാംഗങ്ങളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഫലകങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സജീര്‍ പൂന്തുറ, അബ്ദുല്‍ കരീം കൊടുവള്ളി, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, അശ്‌റഫ് കീഴ്പുള്ളിക്കര, മുഹമ്മദ് ഖാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാഷിം പാപ്പിനശ്ശേരി, നാസര്‍ ലെയ്‌സ്, നാസര്‍ മാവൂര്‍, ജംഷാദ് തുവ്വൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അല്‍ത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026