l o a d i n g

ഗൾഫ്

ഗള്‍ഫില്‍ ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍: കേരളത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ നേരിട്ടുള്ള അഭിമുഖം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2026

കൊച്ചി: മിഡില്‍ ഈസ്റ്റിലേക്ക് നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്. കാഷ്യര്‍, സെയില്‍സ്മാന്‍, ബുച്ചര്‍, ഫിഷ് മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ബേക്കേഴ്‌സ്, മലബാര്‍ സ്‌നാക്ക് മേക്കര്‍, വാന്‍ സെയില്‍സ്മാന്‍, ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാര്‍ഥികളെയാണ് ക്ഷണിക്കുന്നത്.

കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയ്‌ക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.

സെയില്‍സ്മാന്‍/കാഷ്യര്‍ തസ്തിക
പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാര്‍മെന്റ്, സാരി, ഫുട് വെയര്‍, ഇലക്ട്രോണിക്‌സ്, ഹൗസ്‌ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ പരിചയസമ്പന്നരായവര്‍ക്ക് മുന്‍ഗണന.

ഹെവി, ലൈറ്റ് ഡ്രൈവര്‍
യു.എ.ഇ അല്ലെങ്കില്‍ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖ തീയതിയും സ്ഥലവും
30-6-2026- ആലപ്പുഴ
വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലാണ് ആലപ്പുഴയിലെ അഭിമുഖം. ഈ മാസം 30 ന് ( 30.6.2026) ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കാളിയാകാം.

02-7-2026 കോട്ടക്കല്‍
കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ അടുത്ത മാസം രണ്ടിന് (02.7.2026 വ്യാഴാഴ്ച) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

04-07-2026 കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു താണ ദിനേശ് ഓഡിറ്റോറിയത്തില്‍ അടുത്ത മാസം നാലിന് (04.07.2026 ശനിയാഴ്ച) നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം.

കൂടുതല്‍ വിവരങ്ങള്‍ക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026