l o a d i n g

വേള്‍ഡ്

വെനിസ്വേലയില്‍ ഇരട്ട ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2026

കാരക്കാസ്: വെനിസ്വേലയില്‍ ഉണ്ടായ തുടര്‍ച്ചയായ ശക്തമായ ഭൂചലനങ്ങളില്‍ കുറഞ്ഞത് 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 700-ഓളം പേര്‍ക്ക് പരിക്കേറ്റു. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു.

ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 11 മണി) ആദ്യ ഭൂചലനം ഉണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് ഒരു മിനിറ്റിനുള്ളില്‍ 7.5 തീവ്രതയുള്ള രണ്ടാമതൊരു ഭൂചലനം കൂടി ഉണ്ടാവുകയായിരുന്നു. ദേശീയ അവധി ദിനമായിരുന്നതിനാല്‍ ഭൂരിഭാഗം ആളുകളും വീടുകളിലായിരുന്നു.

തലസ്ഥാനമായ കാരക്കാസിലെ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പലയിടത്തും മതിലുകള്‍ തകര്‍ന്നു വീണു. കാരക്കാസിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ അഞ്ച് ഫ്‌ലാറ്റുകളുള്ള ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാന വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിത്തെറിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. വെനിസ്വേലയ്ക്ക് ആവശ്യമായ എല്ലാവിധ വൈദ്യസഹായവും മാനുഷിക സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും ഉടന്‍ അയക്കുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.

അമേരിക്ക, ഇന്ത്യ (പ്രധാനമന്ത്രി നരേന്ദ്ര മോദി), ചിലി (പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റ്) തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തിനും ഐക്യദാര്‍ഢ്യത്തിനും ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നന്ദി അറിയിച്ചു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026