l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 'Paint the Planet Green!' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മത്സരം കലയിലൂടെ പ്രകൃതിയെ ആവിഷ്‌കരിക്കുക എന്ന സന്ദേശമാണ് ലക്ഷ്യമിട്ടത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയില്‍ വളര്‍ത്തുന്നതിനും അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

അസീസിയയിലെ ഗുഡ് ഹോപ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അക്കാദമിയില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ വൈകുന്നേരം 5.00 വരെ നടന്ന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലോഗോ പ്രദര്‍ശനം ഉദ്ഘാടനം പുഷ്പ ടീച്ചര്‍ നിര്‍വഹിച്ചു. WMF ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ് സജി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വിനിത പിള്ള വിഷയാവതരണം നടത്തി.

രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 125 കുട്ടികള്‍ പങ്കെടുത്തു. 8 മുതല്‍ 12 വയസ്സ് വരെയുള്ള ജൂനിയേഴ്‌സ് വിഭാഗത്തില്‍ 80 കുട്ടികളും, 13 മുതല്‍ 18 വയസ്സ് വരെയുള്ള സീനിയേഴ്‌സ് വിഭാഗത്തില്‍ 45 കുട്ടികളും മാറ്റുരച്ചു. പ്രകൃതിയെയും പരിസ്ഥിതി സംരക്ഷണത്തെയും ആസ്പദമാക്കി കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹനമായി പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് അല്‍ വഫ സൂപ്പര്‍മാര്‍ക്കറ്റ് വക ക്യാഷ് വൗച്ചറുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഈ സമ്മാനങ്ങള്‍ സെപ്റ്റംബര്‍ 11-ന് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

നൗഷാദ് ഇസ്മായില്‍, പ്രിയ സന്ദീപ്, എബി ചെറിയാന്‍, മനോജ് മാത്യു, അഷറഫ് കുന്നത്ത്, വിലാസ് കുറുപ്പ്, സോഫിയ സുനില്‍, സുഷീല കൊരുത്തു, റൂബി സമീര്‍, ഷിബു ജോര്‍ജ്, വര്‍ഗീസ് ഡാനിയേല്‍, ബാജി നെല്‍പ്പുരയില്‍, ബീരാന്‍ കോയിസ്സന്‍, നിതേഷ് ബാലന്‍, ഷാനവാസ് വണ്ടൂര്‍, ഷിബു ചാലക്കുടി, പ്രവീണ്‍, ബീന പരീത്, മുഹമ്മദ് സുബൈര്‍, റെജി കുമാര്‍, സുനിത പ്രകാശന്‍, സഹീര്‍ വളപ്പാട്, സന്തോഷ് വടവട്ടത്ത്, ഉണ്ണി തെക്കെടേത്ത്, രേണുക ശിവന്‍, നിഷ ഷിബു, സലീന മുസാഫിര്‍, റാജിയ വീരന്‍, വിവേക് പിള്ള, ഷബാന നൗഷാദ്, കൃപ കുറുങ്ങാട്ട്, ശ്രീനന്ദ സന്തോഷ്, മുഹമ്മദ് സമീര്‍ കുന്നന്‍, സന്ദീപ്, വീരന്‍കുട്ടി, പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026