l o a d i n g

കേരള

ദ്വീപിനെ മദ്യശാലയാക്കരുത്; ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണം - ഹംദുള്ള സഈദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

കവരത്തി: ലക്ഷദ്വീപില്‍ പുതുതായി നടപ്പിലാക്കിയ 'ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍, 2026' പിന്‍വലിക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സഈദ്. ഇന്ത്യന്‍ ഭരണഘടനയുടെ 240-ാം അനുച്ഛേദപ്രകാരം പുറപ്പെടുവിച്ച ഈ റെഗുലേഷന്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതിക്ക് കത്തയത്തു, ദ്വീപിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെയും, പ്രാദേശിക സമൂഹവുമായി അര്‍ത്ഥവത്തായ ചര്‍ച്ചകളോ പൊതുതെളിവെടുപ്പോ നടത്താതെയുമാണ് നിയമം നടപ്പിലാക്കിയതെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

മദ്യപാനത്തെ പരമ്പരാഗതമായി നിരുത്സാഹപ്പെടുത്തുന്ന, തനതായ സാംസ്‌കാരിക-സാമൂഹിക പശ്ചാത്തലമുള്ള പട്ടികവര്‍ഗ സമൂഹമാണ് ലക്ഷദ്വീപിലേത്. 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം കഴിഞ്ഞ 46 വര്‍ഷമായി ദ്വീപിലെ സാമൂഹിക ഭദ്രതയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. മദ്യപാനം പോലുള്ള ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങള്‍ നിരോധിക്കാന്‍ പ്രേരിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് ഈ പുതിയ റെഗുലേഷന്‍. ഇന്ത്യയിലെ ഏറ്റവും സമാധാനപരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിലെ ക്രമസമാധാന നിലയെയും കുടുംബമൂല്യങ്ങളെയും ഈ നിയമം അപകടത്തിലാക്കും. കൂടാതെ, മദ്യലഭ്യത വര്‍ദ്ധിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും വലിയ സാമൂഹിക-ആരോഗ്യ ഭീഷണിയാകുമെന്നും കത്തില്‍ പറഞ്ഞു.

നിലവിലുള്ള ലക്ഷദ്വീപ് ടൂറിസം പോളിസി 2020-ലോ, ടൂറിസം പെര്‍സ്‌പെക്ടീവ് പ്ലാനിലോ, ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മെന്റ് പ്ലാനിലോ ടൂറിസത്തിന് മദ്യം അനിവാര്യമാണെന്ന് എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അതീവ പരിസ്ഥിതി ലോലമായ ദ്വീപ് മേഖലയില്‍ സുസ്ഥിര വികസനത്തിന് ഈ റെഗുലേഷന്‍ വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെയും തദ്ദേശീയരുടെ അഭിപ്രായങ്ങളെയും മാനിക്കാതെ നടപ്പിലാക്കിയ ഈ നിയമം എത്രയും വേഗം പിന്‍വലിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026