l o a d i n g

ഗൾഫ്

റിസ അന്താരാഷ്ട്ര പ്രസംഗ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ കൂട്ടായ്മയായ 'റിസ' (RISA), ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിന്‍/പുകയില ആസക്തി തടയുക!' എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പ്രാഥമിക സ്‌ക്രീനിംഗിലൂടെ മലയാളം വിഭാഗത്തില്‍ 15 പേരെയും, ഇംഗ്ലീഷ് വിഭാഗത്തില്‍ എന്‍ട്രികളുടെ എണ്ണം കൂടുതലായതിനാല്‍ രണ്ട് ക്ലസ്റ്ററുകളിലായി 30 പേരെയും ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു.

സുബൈര്‍കുഞ്ഞിന്റെ ഓര്‍മ്മദിനമായ ജൂണ്‍ 17-ന് ഫൗണ്ടേഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍, കേരളത്തിലെ മുന്‍ ഡി.ജി.പിയും പ്രമുഖ ലഹരിവിരുദ്ധ പ്രവര്‍ത്തകനുമായ ഋഷിരാജ് സിംഗ് ഐ.പി.എസ് വിജയികളെ പ്രഖ്യാപിച്ചു. 2019-ല്‍ റിയാദില്‍ വെച്ച് കുട്ടികളുമായി താന്‍ സംവദിച്ച അനുഭവങ്ങള്‍ അനുസ്മരിച്ച അദ്ദേഹം, റിസയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലഹരി നിര്‍മാര്‍ജന പദ്ധതിയായ 'തുഫാന്‍'മായി സഹകരിച്ച് റിസയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ എന്‍. അബ്ദുല്‍ ബഷീര്‍ സുബൈര്‍കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പ്രാദേശികമായി നിലനിന്നിരുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ സുബൈര്‍കുഞ്ഞ് നടത്തിയ പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ മീര റഹ്‌മാന്‍ റിസയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു.

മത്സര വിജയികള്‍:

മലയാളം വിഭാഗം: ജ്ഞാനശ്രീ പ്രഭു (ടി.ഡി.എച്ച്.എസ്, തുറവൂര്‍ - ഒന്നാം സ്ഥാനം), ഐഷ ഇബ്രാഹിം (ഡി.പി.എസ്, അജ്മാന്‍ - രണ്ടാം സ്ഥാനം), ഐമ അറഫാത്ത് (ഡി.പി.എസ്, അജ്മാന്‍ - മൂന്നാം സ്ഥാനം).

ഇംഗ്ലീഷ് വിഭാഗം (ക്ലസ്റ്റര്‍ 1 - ഗ്രേഡ് 10, 11, 12): റിദ അബ്ദുള്‍ റഹ്‌മാന്‍ (യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ് - ഒന്നാം സ്ഥാനം), അസ ഷാജിദ് (ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി - രണ്ടാം സ്ഥാനം), റയാന്‍ ടോം ബോബി (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈത്ത് - മൂന്നാം സ്ഥാനം).

ഇംഗ്ലീഷ് വിഭാഗം (ക്ലസ്റ്റര്‍ 2 - ഗ്രേഡ് 8, 9): ഗുണിക കൗള്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം - ഒന്നാം സ്ഥാനം), റന ഐഷ (ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി - രണ്ടാം സ്ഥാനം), സോന ഹന്ന സഞ്ജു (യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ് - മൂന്നാം സ്ഥാനം).

വിജയികള്‍ക്ക് സുബൈര്‍കുഞ്ഞ് സ്മാരക ക്യാഷ് അവാര്‍ഡും അച്ചീവ്‌മെന്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ലംഹ നിഷാന്‍ ലഹരിക്കെതിരായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജഡ്ജിമാരായ ടോമി ചെറിയന്‍, പി.കെ. സലാം, അതുല്യ എന്നിവരും റിസ കണ്‍സള്‍ട്ടന്റ് ഡോ. എ.വി. ഭരതന്‍, ജോര്‍ജ് കുട്ടി മക്കുളത്ത് എന്നിവരും ആശംസകള്‍ നേര്‍ന്നു. മുന്‍ പുകവലിക്കാരിയായ ക്രിസ്റ്റ്യാന (ഗ്രീസ് പൗര), പുകവലി ഉപേക്ഷിച്ച ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധേയമായി. പത്മിനി യു. നായര്‍ സ്വാഗതവും, റിസ കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള നന്ദിയും രേഖപ്പെടുത്തി.

ഡോ. തമ്പി വേലപ്പന്‍, ഡോ. രാജു വര്‍ഗീസ്, സനൂപ് അഹമ്മദ്, ജഹീര്‍ ബഷീര്‍, സെയിന്‍ അബ്ദുള്‍ അസീസ്, റയാന്‍, ഷിഫ അബ്ദുല്‍ അസീസ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പങ്കെടുത്ത കുട്ടികള്‍ക്കായി 'റിസ-ടാഗ്' ലഹരിവിരുദ്ധ പ്ലാറ്റ്ഫോമില്‍ അംഗത്വത്തിനായുള്ള പരിശീലനം നല്‍കുമെന്നും, ജൂണ്‍ 25 മുതല്‍ 30 വരെ വിവിധ രാജ്യങ്ങളില്‍ പതിനൊന്നാമത് ലഹരിവിരുദ്ധ പ്രതിജ്ഞാ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും റിസ കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ.വി. ഭരതന്‍ എന്നിവര്‍ അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026