l o a d i n g

ഗൾഫ്

ദേശീയ വായന മാസാചരണം: ജിദ്ദ വായനക്കൂട്ടം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

ജിദ്ദ: ദേശീയ വായനാ മാസാചരണത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍, പ്രശസ്ത എഴുത്തുകാരന്‍ ബാബു എബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പ്രതിവാര വായനാനുഭവ വേദി സംഘടിപ്പിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചതും, ഏറെ വായനാശ്രദ്ധ നേടിയതുമായ ഈ കൃതിയെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച.

ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ പുസ്തകാവലോകനം നടത്തി. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എന്‍. പണിക്കര്‍ സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങള്‍ അനിര്‍വ്വചനീയമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വായനയ്ക്ക് ഒരിക്കലും അവസാനമില്ലെന്നും, ഡിജിറ്റല്‍ യുഗത്തിലും പുതിയ തലങ്ങളിലൂടെ വായന കൂടുതല്‍ കരുത്തോടെ വളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബു എബ്രഹാമിന്റെ കൃതി കേവലം നൊസ്റ്റാള്‍ജിയ മാത്രമല്ലെന്നും, ചോരയും കണ്ണീരും കലര്‍ന്ന പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ച്ചിത്രമാണെന്നും കെ.ടി.എ. മുനീര്‍ വിലയിരുത്തി. ഭര്‍ത്താവില്ലാതെ നാല് മക്കളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ദാരിദ്ര്യത്തോടും പട്ടിണിയോടും ഒറ്റയ്ക്ക് പോരാടിയ നന്ദികുന്നേല്‍ മേരി എന്ന ഒരമ്മയുടെ സഹനസമരമാണ് ഈ പുസ്തകം. ഒപ്പം, കരുണയുടെ കേന്ദ്രങ്ങളാകേണ്ട അനാഥാലയങ്ങളിലെ അനീതികള്‍, സദാചാര കാപട്യങ്ങള്‍, അധികാരവര്‍ഗ്ഗത്തിന്റെയും മതമേലധ്യക്ഷന്മാരുടെയും പൊള്ളത്തരങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ വിരല്‍ചൂണ്ടല്‍ കൂടിയാണ് ഈ കൃതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയില്‍ നാസ്സര്‍ സൈന്‍, സാകിര്‍ ഹുസൈന്‍ എടവണ്ണ, നൗഷാദ് അടൂര്‍, നാസിമുദ്ധീന്‍ മണനാക്, മുജീബ് മുത്തേടത്ത്, പ്രിന്‍സാദ് പാറായി, അബ്ദുല്‍ ഖാദര്‍ കള്ളിവളപ്പില്‍, അന്‍വര്‍ ബാബു ചോക്കാട്, ശറഫുദ്ധീന്‍ പാലക്കാട്, അനില്‍ മുഹമ്മദ് അമ്പലപ്പള്ളി, ഗഫൂര്‍ വണ്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. വായനയും സാഹിത്യ സംവാദങ്ങളും സജീവമായി നിലനിര്‍ത്താന്‍ വായനക്കൂട്ടത്തിന്റെ ഇത്തരം കൂട്ടായ്മകള്‍ തുടര്‍ന്നും സഹായിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ഫോട്ടോ ക്യാപ്ഷന്‍:
ദേശീയ വായനാ മാസാചരണത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച പ്രതിവാര വായനാനുഭവ വേദിയില്‍ കെ.ടി.എ. മുനീര്‍ പുസ്തകാവലോകനം നടത്തുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026