l o a d i n g

ഗൾഫ്

ഹജ്ജ് 2027: അപേക്ഷകള്‍ ക്ഷണിച്ചു; ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

ന്യൂഡല്‍ഹി: 2027-ലെ (ഹിജ്‌റ 1448) ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയാണ് മുസ്ലിം വിശ്വാസികളില്‍നിന്നു അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2026 ജൂണ്‍ 22 മുതല്‍ ജൂലൈ 20 രാത്രി 11:59 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

വെബ്സൈറ്റ്: www.hajcommittee.gov.in

മൊബൈല്‍ ആപ്പ്: 'HAJ SUVIDHA' (ഹജ് സുവിധ) ആപ്പ് വഴിയും അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പും പണമടയ്ക്കലും
ജൂലൈ അവസാന വാരത്തില്‍ നടക്കുന്ന 'ഖുറ' അഥവാ ഡിജിറ്റല്‍ റാന്‍ഡം സെലക്ഷന്‍ വഴിയാണ് തീര്‍ത്ഥാടകരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നത്.

പ്രത്യേക ശ്രദ്ധയ്ക്ക്: ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെ താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്ഥാടകര്‍ മുന്‍കൂര്‍ തുകയായി 1,52,300 രൂപ അടയ്‌ക്കേണ്ടതുണ്ട്. 2026 ഓഗസ്റ്റ് 10-നോ അതിന് മുന്‍പോ ആയി തുക ഒടുക്കേണ്ടതാണ്. ഈ സമയപരിധിയില്‍ ഇളവോ നീട്ടലോ ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യമായ രേഖകള്‍ (സ്‌കാന്‍ ചെയ്ത കോപ്പികള്‍ മാത്രം)
അപേക്ഷകര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ പറയുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. ഫോണില്‍ എടുത്ത സാധാരണ ഫോട്ടോകള്‍ സ്വീകരിക്കുന്നതല്ല.

പാസ്പോര്‍ട്ട്: മെഷീന്‍ റീഡബിള്‍ ആയ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മുന്നിലെയും പിന്നിലെയും പേജുകള്‍ (അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിയിലോ അതിന് മുന്‍പോ ലഭിച്ചതായിരിക്കണം. കൂടാതെ 31.12.2027 വരെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം).

[Format: JPG/JPEG, Size: 100-500 KB, Resolution: 1200 x 800 px].

ഫോട്ടോ: വെള്ള പശ്ചാത്തലമുള്ള (White Background) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ. [Format: JPG/JPEG, Size: 5-20 KB, Resolution: 480 x 640 px].

ബാങ്ക് വിവരങ്ങള്‍: ബാങ്ക് പാസ്ബുക്കിന്റെ കോപ്പി അല്ലെങ്കില്‍ റദ്ദാക്കിയ ചെക്ക് (Cancelled Cheque). [Format: JPG/JPEG, Size: 80-250 KB, Resolution: 590 x 750 px].

മേല്‍വിലാസം തെളിയിക്കുന്ന രേഖ: (Address Proof). [Format: JPG/JPEG, Size: 80-250 KB, Resolution: 590 x 750 px].

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026