l o a d i n g

കായികം

ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026

ജിദ്ദ: മാസങ്ങളോളം നിശ്ചലമായിരുന്ന ജിദ്ദയിലെ കായിക ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ 'നിസ് അറേബ്യ ധമാക്ക 2ഗ26' ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍പട്ടം ചൂടി റീം അല്‍ ഉല എഫ്.സി. ആവേശകരമായ ഫൈനലില്‍ ബാന്‍ ബേക്കറി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റീം അല്‍ ഉല കിരീടത്തില്‍ മുത്തമിട്ടത്. മുശ്‌റിഫിലെ ഒളിമ്പിക്‌സ് വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ്, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെട്ട ആദ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന നിലയില്‍ ചരിത്രമായി. നിസ് അറേബ്യയും എന്‍ കംഫര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച ഈ ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഫിഫയുടെയും സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും അംഗീകാരമുള്ള റഫറിമാരുടെ സാന്നിധ്യം മത്സരങ്ങള്‍ക്ക് പ്രൊഫഷണല്‍ നിലവാരം നല്‍കി. രണ്ടായിരത്തിലധികം കാണികളുടെ സാന്നിധ്യത്തില്‍ നടന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ജിദ്ദയിലെ പ്രവാസികള്‍ക്ക് അവിസ്മരണീയമായൊരു അനുഭവമായി മാറി.

ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയിലായിരുന്നു വിജയം ഉറപ്പിച്ച നിര്‍ണായക ഗോള്‍ പിറന്നത്. റീം അല്‍ ഉല എഫ്.സിയുടെ സുഹൈല്‍ തൊടുത്തുവിട്ട ലോങ് റേഞ്ച് ഷോട്ട് ബാന്‍ ബേക്കറിയുടെ വിശ്വസ്ത ഗോള്‍കീപ്പര്‍ ആശിഖിനെ കാഴ്ചക്കാരനാക്കി വല കുലുക്കി. ആ ഏക ഗോളിന്റെ ബലത്തില്‍ കളം നിറഞ്ഞ റീം അല്‍ ഉല, പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച ഒത്തിണക്കം പ്രകടിപ്പിച്ചു. കളിയുടെ ഗതിക്കെതിരായി റീം അല്‍ ഉലയ്ക്ക് ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ സാധിച്ചില്ലെങ്കിലും, അച്ചടക്കത്തോടെയുള്ള പ്രതിരോധത്തിലൂടെ അവര്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.

മുന്‍ഷിദ്, അക്മല്‍ ഖാന്‍, അല്‍മാസ് എന്നിവരടങ്ങിയ ശക്തമായ നിരയായിരുന്നു റീം അല്‍ ഉലയുടെ കുതിപ്പിന് കരുത്തായത്. എതിരാളികളായ ബാന്‍ ബേക്കറി എഫ്.സിയുടെ മികച്ച താരനിരയെ പ്രതിരോധിച്ചുകൊണ്ട് റീം അല്‍ ഉല നടത്തിയ പ്രകടനം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

ഫൈനലിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ചാമ്പ്യന്‍മാരായ റീം അല്‍ ഉല എഫ്.സിക്കുള്ള ട്രോഫി എന്‍ കംഫര്‍ട്ട് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, നിസ് അറേബ്യ മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍, നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരന്‍, മാസ്റ്റര്‍ മുഹമ്മദ് യസീന്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ ബാന്‍ ബേക്കറി എഫ്.സിക്കുള്ള ട്രോഫി റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് റീഗലും നിസ് അറേബ്യ പ്രതിനിധികളും ചേര്‍ന്ന് നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്‌കോററായും ബാന്‍ ബേക്കറി എഫ്.സിയുടെ ഇക്ബാലിനെയും, മികച്ച ഗോള്‍കീപ്പറായി ബാന്‍ ബേക്കറി എഫ്.സിയുടെ ആഷിക്നെയും തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരവും ശ്രദ്ധേയമായി. ഐ.ഐ.എസ് ജിദ്ദയും ടാലന്റ് എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തില്‍ മികച്ച കോമ്പിനേഷനുകളുമായി കളം നിറഞ്ഞെങ്കിലും, അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ടാലന്റ് എഫ്.സി പിന്നിലായി. മത്സരഫലം 5-0 എന്ന സ്‌കോറില്‍ ഐ.ഐ.എസ് ജിദ്ദയ്ക്ക് അനുകൂലമായി. ജിദ്ദയിലെ വിവിധ അക്കാദമികളിലെ മികച്ച കുട്ടികളെ ഉള്‍പ്പെടുത്തി ഇറങ്ങിയ ഐ.ഐ.എസ് ജിദ്ദ ടീമിന്റെ മികവ് മത്സരത്തില്‍ വ്യക്തമായിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യദിനത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ എന്‍ കംഫര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ സഹ്റാന്‍ അല്‍ ഗാംദി കിക്കോഫ് നിര്‍വഹിച്ചു. എന്‍ കംഫര്‍ട്ട് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് റീഗല്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. മുഹമ്മദാലി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഫിഫയും സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയും അംഗീകരിച്ച റഫറിമാരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. ടൂര്‍ണമെന്റിന്റെ വീഡിയോ, സ്‌കോര്‍ബോര്‍ഡ്, ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ മാസ്റ്റര്‍ ഷയാന്‍ നൗഷാദ് കൈകാര്യം ചെയ്തു. റാഫി ബീമാപ്പള്ളി, എന്‍ജിനീയര്‍ ജുനൈദ, സ്‌നേഹ സാം എന്നിവര്‍ അവതാരകരായിരുന്നു. നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരനും മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂരും നേതൃത്വം നല്‍കിയ സംഘാടക സമിതിയില്‍ അയ്യൂബ് മുസലിയാരകത്ത്, നാസര്‍ ശാന്തപുരം, ഷമീം അയ്യൂബ്, റംല, റാഫി ബീമാപ്പള്ളി, ജുനൈസ് യൂനുസ്, അബു കട്ടുപ്പാറ, നൗഷാദ് പാലക്കല്‍, സത്താര്‍ പരിയാരം, ജംഷി, ഇസ്ഹാഖ് കോട്ടപ്പുറം, ഇസ്ഹാഖ് പരപ്പനങ്ങാടി, മുഹ്‌സിന്‍ എന്‍ കംഫര്‍ട്ട്, ഷഫീക് പട്ടാമ്പി, സഹീർ പുത്തൻ, ഉവൈസ്, റാഫി ആലുവ, മജീദ്, അഷ്റഫ് ചുക്കന്‍, സഫീര്‍ കോട്ടപ്പുറം, ശിഹാബ്, സക്കീര്‍ (സൂപ്പര്‍ സ്റ്റുഡിയോ) എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഒരുക്കങ്ങളും നിര്‍വഹിച്ചത്.

ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ എന്‍-കംഫോര്ട്ട് ആയിരുന്നു. റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ടൂര്‍ണമെന്റ് പവര്‍ ചെയ്തപ്പോള്‍, റീം അല്‍ ഉല ട്രേഡിങ്ങ് കമ്പനി യാമ്പു, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, മാക്ക് അറേബ്യ കമ്പനി, അല്‍മാസ്-ഷിഫാ ബവാദി മെഡിക്കല്‍ ഗ്രൂപ്പ്, എമറാള്‍ഡ് ബിസിനസ് ഗ്രൂപ്പ് എന്നിവരായിരുന്നു സഹപ്രായോജകര്‍.

Photo Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026