l o a d i n g

ഗൾഫ്

റിയാദില്‍ ഫിലിപ്പീന്‍സ് ഇരട്ടകളെ വിജയകരമായി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2026

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള 'കോണ്‍ജോയിന്‍ഡ് ട്വിന്‍സ് സെപ്പറേഷന്‍ പ്രോഗ്രാമി'ന്റെ (SCTP) ഭാഗമായി, ഒട്ടിപ്പിറന്ന ഫിലിപ്പീന്‍സ് ഇരട്ടകളായ ഒലിവിയ, ജിയാന മാനുവല്‍ എന്നിവരെ ആറ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. 22 പേരടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

രണ്ട് വയസ്സും രണ്ട് മാസവും പ്രായമുള്ള ഇരട്ടകള്‍ക്ക് നെഞ്ചിലും വയറിലുമായിരുന്നു ഒട്ടിപ്പിറന്ന അവസ്ഥയുണ്ടായിരുന്നത്. കരള്‍ പങ്കുവെച്ചിരുന്ന ഇവര്‍ക്ക് കുടലിന്റെ ഭാഗങ്ങളും ഒന്നുചേര്‍ന്ന അവസ്ഥയിലായിരുന്നു. കൂടാതെ, ഇരട്ടകളില്‍ ഒരാള്‍ക്ക് ജന്മനായുള്ള ഹൃദയത്തകരാറുകള്‍ കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയെ അതീവ സങ്കീര്‍ണ്ണമാക്കിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടികള്‍ മെഡിക്കല്‍ നിരീക്ഷണത്തിലായിരിക്കും. ജിയാനയ്ക്ക് വരും ദിവസങ്ങളില്‍ ഹൃദയവുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. ഇതിനുശേഷമേ കുടുംബത്തോടൊപ്പം ഇവര്‍ക്ക് ഫിലിപ്പീന്‍സിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ.

1990-ല്‍ ആരംഭിച്ച സൗദി അറേബ്യയുടെ ഈ പ്രോഗ്രാമിന് കീഴില്‍ നടത്തുന്ന 72-ാമത്തെ ശസ്ത്രക്രിയയാണിത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നാലാമത്തെ ഇരട്ടകളാണ് ഒലിവിയയും ജിയാനയും. ഇതുവരെ 28 രാജ്യങ്ങളില്‍ നിന്നായി 158 ഇരട്ടകള്‍ക്ക് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ സൗജന്യ ചികിത്സയും ശസ്ത്രക്രിയയും നല്‍കിയിട്ടുണ്ട്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ രാജ്യം കൈവരിച്ച വലിയൊരു നേട്ടമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

മക്കള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ അവസരമൊരുക്കിയ സൗദി ഭരണാധികാരികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കുട്ടികളുടെ മാതാവായ ജിനലിന്‍ മാനുവല്‍ നന്ദി അറിയിച്ചു.

Photo

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026