l o a d i n g

കായികം

ലോകകപ്പ്: ബെല്‍ജിയത്തെ ഈജിപ്ത് സമനിലയില്‍ തളച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

വാഷിംഗ്ടണ്‍: ആദ്യമായി ലോകകപ്പ് വിജയം അരികെയെത്തിയ ഈജിപ്തിന് അതു നഷ്്ടമായി. ഗ്രൂപ്പ് ജിയിലെ ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, രണ്ടാം പകുതിയില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഈജിപ്തിനെ സമനിലയില്‍ തളച്ചു.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ അല്‍ അഹ്ലി മിഡ്ഫീല്‍ഡര്‍ ഇമാം അഷൂറിലൂടെ ഈജിപ്താണ് ആദ്യം ലീഡ് നേടിയത്. 20 വാര അകലെ നിന്ന് അഷൂര്‍ തൊടുത്തുവിട്ട തകര്‍പ്പന്‍ ഷോട്ട് ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍തൊവായെ മറികടന്ന് വലയില്‍ പതിച്ചു. 1934-ലെ അരങ്ങേറ്റത്തിന് ശേഷം ലോകകപ്പില്‍ ആദ്യ ജയം തേടിയിറങ്ങിയ ഈജിപ്തിന് മത്സരത്തില്‍ പലതവണ ലീഡ് വര്‍ധിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും ബെല്‍ജിയം ഗോള്‍കീപ്പര്‍ കുര്‍തൊവായുടെ മിന്നുന്ന പ്രകടനം തടസ്സമായി.

രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് സലാഹ് തൊടുത്ത ഹെഡറും കുര്‍തൊവാ വിഫലമാക്കി. തൊട്ടുപിന്നാലെ ലഭിച്ച അവസരം അഷൂറിനും മുതലാക്കാനായില്ല. മത്സരത്തില്‍ 66-ാം മിനിറ്റില്‍ ബെല്‍ജിയം പരിശീലകന്‍ റൂഡി ഗാര്‍ഷ്യ, പകരക്കാരനായി റോമെലു ലുക്കാക്കുവിനെ കളത്തിലിറക്കിയത് കളിയിലെ വഴിത്തിരിവായി. ഇറങ്ങിയ ഉടനെ ലുക്കാക്കു ഉയര്‍ത്തിയ സമ്മര്‍ദ്ദത്തിന് മുന്നില്‍, തോമസ് മ്യൂനിയറുടെ ലോ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടെ ഈജിപ്ത് പ്രതിരോധതാരം മുഹമ്മദ് ഹാനിക്ക് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ബെല്‍ജിയം ഒപ്പമെത്തി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലീഡ് തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ ബെല്‍ജിയന്‍ പ്രതിരോധം വിഫലമാക്കി. ഇതോടെ, തങ്ങളുടെ എട്ടാമത്തെ ലോകകപ്പ് മത്സരത്തിലും ജയം കണ്ടെത്താന്‍ ഈജിപ്തിന് സാധിച്ചില്ല. മുന്‍പ് മൂന്ന് തവണ മാത്രമാണ് ലോകകപ്പില്‍ തോല്‍വി ഒഴിവാക്കാന്‍ ഈജിപ്തിന് സാധിച്ചിട്ടുള്ളത്.

ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ഞായറാഴ്ച ലോസ് ഏഞ്ചല്‍സില്‍ വെച്ച് ബെല്‍ജിയം ഇറാനെയും തിങ്കളാഴ്ച വാന്‍കൂവറില്‍ നടക്കുന്ന മത്സരത്തില്‍ ഈജിപ്ത് ന്യൂസിലന്‍ഡിനെയും നേരിടും.

Latest News

മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
October 14, 2026
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026