l o a d i n g

ക്ലാസിഫൈഡ്

ജര്‍മ്മനിയില്‍ 20 ഷെഫ് ഒഴിവുകള്‍: നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ്; ജൂണ്‍ 20 വരെ അപേക്ഷിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

ജര്‍മ്മനിയിലെ വിവിധ ഹോട്ടലുകളില്‍ ഷെഫ് തസ്തികയിലുള്ള 20 ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ജൂണ്‍ 20 വരെ അപേക്ഷിക്കാം.

യോഗ്യതകള്‍:
വിദ്യാഭ്യാസ യോഗ്യത: ഹോട്ടല്‍ മാനേജ്മെന്റ്, ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്‌നോളജി അല്ലെങ്കില്‍ കാറ്ററിംഗ് & ഷെഫ് മേഖലയില്‍ ബിരുദം (മൂന്ന് അല്ലെങ്കില്‍ നാല് വര്‍ഷത്തെ കോഴ്‌സ്). പ്രായപരിധി: 2026 മെയ് 31-നകം 35 വയസ്സ് കവിയരുത്. മറ്റ് നിബന്ധനകള്‍: നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഭാഷാ യോഗ്യത:
അപേക്ഷ സമര്‍പ്പിക്കുന്നതിന് ജര്‍മ്മന്‍ ഭാഷാ യോഗ്യത അനിവാര്യമല്ല. എങ്കിലും, ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് (A1, A2, B1, B2 തലങ്ങള്‍) മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് പോകുന്നതിന് മുന്‍പായി ബി-വണ്‍ (B1) തലം വരെയുള്ള ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കാന്‍ തയ്യാറായിരിക്കണം.

പദ്ധതിയുടെ പ്രത്യേകതകള്‍:
ബി-വണ്‍ വരെയുള്ള ജര്‍മ്മന്‍ ഭാഷാ പരിശീലനം, യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിംഗ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയിലെത്തിയ ശേഷമുള്ള ഇന്റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള സഹായം എന്നിവ ഈ പദ്ധതി വഴി ലഭിക്കും. ജര്‍മ്മന്‍ സര്‍ക്കാരിന്റെ 'ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ്' (HiH) പ്രോഗ്രാമിന്റെ ഭാഗമായി ഇന്‍ഡോ-ജര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് ഈ റിക്രൂട്ട്മെന്റ് നടപ്പിലാക്കുന്നത്.

അപേക്ഷിക്കുന്ന വിധം:
വിശദമായ ബയോഡാറ്റ , വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട്, ഭാഷാ യോഗ്യത എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in hഴി അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം: 0471-2770536, 539, 540, 577 (ഓഫീസ് സമയങ്ങളില്‍ മാത്രം). നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്റര്‍ (24 മണിക്കൂര്‍): 1800 425 3939 (ഇന്ത്യയില്‍ നിന്ന്), +91-8802 012 345 (വിദേശത്തുനിന്ന് - മിസ്ഡ് കോള്‍ സര്‍വീസ്).

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026