റിയാദ്: യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമായി ഷട്ടില്‍ ബസ് സര്‍വീസില്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനും ഈ പുതിയ സര്‍വീസുകള്‍ സഹായിക്കും.
ദിവസേന രാവിലെ 7:00 മണി മുതല്‍ രാത്രി 10:00 മണി വരെയാണ് ഷട്ടില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
പുതുതായി ആരംഭിച്ച റൂട്ടുകളില്‍ ആദ്യത്തേത് അല്‍-തഖാസുസി സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് ഡോ. സുലൈമാന്‍ അല്‍-ഹബീബ് ഹോസ്പിറ്റലിന്റെ അല്‍-തഖാസുസി ബ്രാഞ്ചിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുന്നു.
മറ്റൊരു പ്രധാന റൂട്ട് അലിന്‍മ ബാങ്ക് സ്റ്റേഷനെ ഡോ. സുലൈമാന്‍ അല്‍ ഹബീബ് ഹോസ്പിറ്റലിന്റെ അല്‍ ഒലയ ബ്രാഞ്ചുമായി ബന്ധിപ്പിക്കുന്നു. രോഗികളും സന്ദര്‍ശകരും സാധാരണയായി ഏറെയെത്തുന്ന പ്രധാന മെഡിക്കല്‍ കേന്ദ്രങ്ങളെ പൊതുഗതാഗത സംവിധാനവുമായി കൂടുതല്‍ സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Related News