l o a d i n g

ഗൾഫ്

ഹജ്ജ് കര്‍മ്മത്തിന് പിന്നാലെ ഡോ. സുലേഖ മക്കയില്‍ നിര്യാതയായി; ജന്മനാടിന് നോവായി 'സാന്ത്വനത്തിന്റെ' വിയോഗം

റസാഖ് എടവനക്കാട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

കൊച്ചി: പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിന് പിന്നാലെ എടവനക്കാട് സ്വദേശിനി മക്കയില്‍ നിര്യാതയായി. കന്നത്തു പടിക്കല്‍ പരേതനായ അന്‍വര്‍ ഹുസൈന്റെ ഭാര്യ ഡോ. സുലേഖ (70) ആണ് പുണ്യഭൂമിയില്‍ വെച്ച് പ്രവാചകന്റെ ജീവിതവഴികളിലൂടെയുള്ള യാത്രയ്‌ക്കൊടുവില്‍ ഇഹലോകവാസം വെടിഞ്ഞത്.

മുഹമ്മദ് ഷാക്കിര്‍ (ഷാര്‍ജ), സൈറ സബാഹ് (ഷാര്‍ജ) എന്നിവര്‍ മക്കളാണ്. സബാഹ് മുഹമ്മദ്, ഷൈല ഷാക്കിര്‍ എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം ഇന്ന് (ഞായര്‍) മക്കയില്‍ നടക്കും. ഡോ. സുലേഖയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം എടവനക്കാട് മഹല്ല് ജുമാ മസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടക്കും. വൈകീട്ട് 5 മണിക്ക് എടവനക്കാട് ഇല്ലത്തുപടിയിലുള്ള ഡോ. സുലേഖയുടെ വസതിയില്‍ സ്ത്രീകള്‍ക്കായും മയ്യത്ത് നമസ്‌കാരം ക്രമീകരിച്ചിട്ടുണ്ട്.

നാടിന്റെ പ്രിയപ്പെട്ട 'സുലേഖത്ത'; കണ്ണീരോടെ എടവനക്കാട്

ഹോമിയോ ചികിത്സാ രംഗത്ത് ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഡോ. സുലേഖ നാട്ടുകാര്‍ക്ക് വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല, ഏവര്‍ക്കും താങ്ങും തണലുമായിരുന്ന പ്രിയപ്പെട്ട 'സുലേഖത്ത'യായിരുന്നു. നിരാലംബരെയും നിരാശ്രയരെയും ചേര്‍ത്തുനിര്‍ത്തിയ അവര്‍ ഉദാരതയുടെയും ജീവകാരുണ്യത്തിന്റെയും വലിയൊരു മാതൃകയാണ് നാട്ടില്‍ അവശേഷിപ്പിച്ചു പോകുന്നത്. നാട്ടിലെ തണൽ വെൽഫെയർ സൊസൈറ്റി ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

ആര്‍ക്കും എപ്പോഴും കടന്നുചെല്ലാനും എന്തും തുറന്നു പറയാനുമുള്ള ഒരിടമായിരുന്നു സുലേഖത്തയുടെ വീട്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരു കുടുംബാംഗത്തെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. കാണുമ്പോഴൊക്കെയും സമ്പൂര്‍ണ്ണ മതസംഹിതയുടെ വിവിധ തലങ്ങളെക്കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അവര്‍ക്ക് ഏറെ താല്പര്യമുണ്ടായിരുന്നു.

ഹജ്ജിനായി പുണ്യഭൂമിയിലെത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സാപ്പ് സന്ദേശങ്ങളില്‍ വീണ്ടുമൊരു ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതിന്റെ വലിയ സന്തോഷം അവര്‍ പങ്കുവെച്ചിരുന്നു. യാത്ര തിരിക്കുന്നതിന് മുന്‍പ് പ്രിയപ്പെട്ടവരെ നേരില്‍ കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും അവര്‍ ശബ്ദസന്ദേശങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഹജ്ജ് മാസത്തിലെ പുണ്യദിനങ്ങളില്‍, പുണ്യഭൂമിയില്‍ വെച്ച് തന്നെ അന്ത്യമുണ്ടാകണമെന്ന ആഗ്രഹ സഫലീകരണം പോലെയാണ് പ്രിയപ്പെട്ട ഡോക്ടറുടെ വിയോഗമെന്ന് ജന്മനാട് ഓര്‍ക്കുന്നു. മാതൃകകളേറെ ബാക്കിവെച്ച് വിടപറഞ്ഞ ആ സാന്ത്വനമഹതിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകളോടെ പ്രവാസി സമൂഹവും ജന്മനാടും പങ്കുചേരുന്നു.

- റസാഖ് എടവനക്കാട്

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026