l o a d i n g

വേള്‍ഡ്

പിതാവിന്റെ പാത പിന്തുടര്‍ന്ന് കരുണയുടെ കാവലാളായി ഡോ. നബീല്‍ തങ്ങള്‍; നൈറോബിയിലെ ആത്തി റിവറില്‍ മാതൃകാപരമായ ബക്രീദ് ആഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

നൈറോബി: ജാതിമത ഭേദമന്യേ പാവപ്പെട്ടവര്‍ക്ക് അത്താണിയായി മാറിയ നൈറോബിയിലെ ആത്തി റിവറിലുള്ള (Athi River) 'സ്റ്റാര്‍ ഷെയ്ക്ക് അക്കാദമി'യില്‍ ഇത്തവണയും ബക്രീദ് ദിനം കാരുണ്യത്തിന്റെ പെരുന്നാളായി മാറി. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിപുലമായ ബലിയര്‍പ്പണവും ആയിരക്കണക്കിന് ആളുകള്‍ക്കുള്ള സൗജന്യ ഭക്ഷണ വിതരണവും ഇത്തവണയും ഏറെ ശ്രദ്ധേയമായി.

ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ സയ്യിദ് ഫത്ഹുദ്ദീന്‍ തങ്ങളായിരുന്നു ഈ മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കിയിരുന്നത്. പാവപ്പെട്ടവരുടെ ആശ്രയമായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം വിടവാങ്ങിയതോടെ, ഈ സംരംഭം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു പലരും. എന്നാല്‍, പിതാവിന്റെ പാത പിന്തുടര്‍ന്ന് മകനും പ്രമുഖ ആശുപത്രികളുടെ ഡയറക്ടറുമായ ഡോ. നബീല്‍ തങ്ങള്‍ ഈ വര്‍ഷം പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ അണിനിരക്കുകയായിരുന്നു.

മുന്‍വര്‍ഷങ്ങളിലെ അതേ ആവേശത്തോടെയും കൃത്യതയോടെയും ബലി കര്‍മ്മങ്ങളും ഭക്ഷണവിതരണവും മാതൃകാപരമായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ ഡോ. നബീലിന് സാധിച്ചു. നൈറോബിയിലെ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളും ഈ സംരംഭത്തിന്റെ വിജയത്തിനായി കൈകോര്‍ത്തു. 120 ആടുകളെയും 17 പശുക്കളെയും രണ്ട് ഒട്ടകങ്ങളെയുമാണ് ബലിയറുത്തത്.

കേരളത്തില്‍ നിന്നുള്ള, കെനിയയില്‍ താമസിക്കുന്ന പ്രവാസികളാണ് ഈ പുണ്യകര്‍മ്മത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഡോ. നബീല്‍ തങ്ങള്‍ക്കൊപ്പമുള്ളത്. മതപരമായ ചടങ്ങുകള്‍ക്കപ്പുറം, സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സഹായങ്ങളെത്തിക്കുന്ന ഈ പ്രവര്‍ത്തനം പ്രവാസലോകത്ത് മലയാളികള്‍ക്കാകെ അഭിമാനമായി മാറുകയാണ്.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026