l o a d i n g

ഗൾഫ്

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം: തീര്‍ത്ഥാടകര്‍ ഇന്ന് രാത്രിയോടെ മിനായിലേക്ക് നീങ്ങും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2026

ജിദ്ദ- ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) തുടക്കമാവുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഏകദേശം 16 ലക്ഷത്തോളം വിദേശ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. പുറമെ രണ്ടര മുതല്‍ മൂന്ന് ലക്ഷത്തോളം ആഭ്യന്തര തീര്‍ത്ഥാടകരും ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ആകെ ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തോളം തീര്‍ത്ഥാടകരാണ് എത്തിയത്. ഇതില്‍ 1,22,500 ഓളം പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും, 52,500 ഓളം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ്.

ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും താമസിക്കുന്ന അസീസിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇന്ന് രാത്രി എട്ട് മണിയോടെ തന്നെ തീര്‍ത്ഥാടകര്‍ 'തമ്പുകളുടെ നഗരം' എന്നറിയപ്പെടുന്ന മിനായിലേക്ക് നീങ്ങി തുടങ്ങും. നാളെ രാവിലെയാകുമ്പോഴേക്കും എല്ലാ തീര്‍ത്ഥാടകരും മിനായില്‍ എത്തിച്ചേരും.

നാളെ മിനായില്‍ പ്രത്യേക കര്‍മ്മങ്ങള്‍ ഒന്നും തന്നെയില്ല. മറ്റന്നാള്‍ നടക്കുന്ന ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് മിനായിലെ നാളത്തെ താമസം.

കനത്ത ചൂടിലാണ് ഇത്തവണയും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ മക്കയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇത്തവണ മിനായില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

Latest News

അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026