l o a d i n g

ബിസിനസ്

അധ്യാപികയില്‍ നിന്ന് സംരംഭകയിലേക്ക്; ഒരു കോടി നേട്ടവുമായി മുന്നേറുന്ന മുനീറയുടെ പ്രചോദനയാത്ര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

ജിദ്ദ: സൗദി അറേബ്യയില്‍ 16 വര്‍ഷത്തെ അധ്യാപന പരിചയവുമായി, കേരളത്തിലെ അധ്യാപകര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ അവസരങ്ങളുടെ വാതില്‍ തുറന്നുനല്‍കുകയാണ് മുനീറ മുഹമ്മദ് അലി എന്ന വിദ്യാഭ്യാസ സംരംഭക.

കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ച്, അവിടെയുള്ള പ്രമുഖ ബ്രിട്ടീഷ്, അമേരിക്കന്‍ സ്‌കൂളുകളില്‍ 16 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ഠിച്ച മുനീറ, ഇന്ന് നിരവധി അധ്യാപകര്‍ക്ക് പ്രചോദനമേകുന്ന വിജയകരമായ ഒരു ബിസിനസ് മാതൃകയായി മാറിയിരിക്കുകയാണ്.

അധ്യാപന ജീവിതത്തില്‍ നിന്ന് സംരംഭകത്വത്തിലേക്ക് ചുവടുവെച്ച അവര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് '1 കോടി അച്ചീവ്‌മെന്റ് അവാര്‍ഡ്'' ഉള്‍പ്പെടെ രണ്ട് പ്രമുഖ ബിസിനസ് അവാര്‍ഡുകള്‍ സ്വന്തമാക്കി.

2024 ഒക്ടോബറില്‍ അധ്യാപക ജോലി രാജിവെച്ച മുനീറ, കഠിനാധ്വാനത്തിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, അതായത് 2025 ഒക്ടോബറില്‍ തന്നെ തന്റെ ആദ്യ ബിസിനസ് അവാര്‍ഡ് കരസ്ഥമാക്കി. ''ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ ധൈര്യത്തോടെ ഒരു തീരുമാനമെടുക്കുക മാത്രം മതി'' എന്ന ദൃഢവിശ്വാസത്തോടെയായിരുന്നു അവരുടെ പുതിയ യാത്രയുടെ തുടക്കം.

'MeduSpark' എന്ന പരിശീലന പ്ലാറ്റ്ഫോം മുഖേന കേരളത്തിലെ അധ്യാപകര്‍ക്ക് ബ്രിട്ടീഷ്, അമേരിക്കന്‍, ഗള്‍ഫ് അന്താരാഷ്ട്ര സ്‌കൂളുകളിലെ തൊഴില്‍ അവസരങ്ങള്‍ക്കായി അവര്‍ മികച്ച പരിശീലനം നല്‍കി വരുന്നു. ഇതിനകം തന്നെ ആയിരത്തിലധികം അധ്യാപകര്‍ക്ക് അന്താരാഷ്ട്ര സ്‌കൂളുകളില്‍ മികച്ച ജോലി നേടിക്കൊടുക്കാന്‍ തനിക്ക് സാധിച്ചതായി മുനീറ വ്യക്തമാക്കുന്നു.

''കേരളത്തിലെ നിരവധി അധ്യാപകര്‍ക്ക് മികച്ച കഴിവുണ്ടെങ്കിലും ശരിയായ മാര്‍ഗനിര്‍ദ്ദേശവും അന്താരാഷ്ട്ര സ്‌കൂള്‍ സംവിധാനങ്ങളെക്കുറിച്ചുള്ള അറിവും കുറവാണ്. ആ കുറവ് പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്,'' - മുനീറ പറയുന്നു.

ഓണ്‍ലൈന്‍ ടീച്ചിംഗ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്റര്‍വ്യൂ തയാറെടുപ്പുകള്‍, പ്രൊഫഷണല്‍ CV നിര്‍മ്മാണം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബ്രിട്ടീഷ്-അമേരിക്കന്‍ കരിക്കുലം ട്രെയിനിംഗ് എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിശീലനങ്ങളാണ് MeduSpark വഴി നല്‍കുന്നത്.

സ്ത്രീ ശാക്തീകരണത്തിനും അധ്യാപക സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുമായി എല്ലാ ശനിയാഴ്ചയും സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകളും വെബിനാറുകളും ഇവര്‍ സംഘടിപ്പിച്ചുവരുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍, ഇന്റര്‍നാഷണല്‍ ടീച്ചിംഗ്, വര്‍ക്ക് ഫ്രം ഹോം ജോലികള്‍, ഓണ്‍ലൈന്‍ ബിസിനസ് അവസരങ്ങള്‍ എന്നിവയെക്കുറിച്ചും പ്രത്യേക പരിശീലനം ഇതിലൂടെ നല്‍കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരും സ്ത്രീകളും ഇതിനകം ഈ പരിശീലന പരിപാടികളില്‍ പങ്കുചേര്‍ന്ന് പുതിയ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.

''ഒരു അധ്യാപകന്റെ ജീവിതം മാറ്റുമ്പോള്‍, ഒരു കുടുംബത്തിന്റെ ഭാവിയാണ് മാറ്റപ്പെടുന്നത്'' എന്ന ഉദാത്തമായ സന്ദേശവുമായാണ് മുനീറ തന്റെ ഈ ദൗത്യവുമായി മുന്നോട്ടുപോകുന്നത്.

'Dreams are always called crazy... before they are called success.'
'Everything can change in our life if we have the courage to take action.'

തുടങ്ങിയ പ്രത്യാശാനിര്‍ഭരമായ സന്ദേശങ്ങളിലൂടെ അധ്യാപകരെയും സ്ത്രീകളെയും സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന മുനീറയുടെ ജീവിതയാത്ര, ഇന്ന് നിരവധി പേര്‍ക്ക് ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും പുതിയ അധ്യായമാണ് തുറന്നുനല്‍കുന്നത്.

സൗജന്യ വെബിനാറില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക: +966 537981224. +91 89218 73939

Photo Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026