l o a d i n g

കേരള

കെ-റെയില്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ മാറ്റും, സമരക്കേസുകള്‍ പിന്‍വലിക്കും, പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച തിരുവനന്തപുരം - കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും റദ്ദാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച പ്രിലിമിനറി വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വ്യക്തമാക്കിയത്. സാമ്പത്തിക ബാധ്യതയും ജനങ്ങളുടെ കടുത്ത എതിര്‍പ്പും കണക്കിലെടുത്താണ് പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ വികസന തര്‍ക്കങ്ങള്‍ക്കാണ് ഔദ്യോഗികമായി വിരാമമായിരിക്കുന്നത്.

മഞ്ഞക്കുറ്റികള്‍ അടിയന്തരമായി നീക്കം ചെയ്യും: പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിരടയാളമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ (സര്‍വേക്കല്ലുകള്‍) അടിയന്തരമായി നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത് ഭൂവുടമകളുടെ ആശങ്കകള്‍ക്ക് പൂര്‍ണ്ണ പരിഹാരമേകും.
പദ്ധതിക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി.

പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടി:

2026 ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വിവിധ വകുപ്പുകള്‍ക്കായി തിരിച്ചുനല്‍കി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്ത് 100 ദിവസത്തെ കര്‍മപരിപാടി നടപ്പാക്കും.

ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു. പത്മ പുരസ്‌കാര ശുപാര്‍ശയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയിലും പുറത്തും അദ്ദേഹം ഉയര്‍ത്തിയ ശക്തമായ നിലപാടുകളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ പദ്ധതി ഔദ്യോഗികമായി റദ്ദാക്കപ്പെട്ടിരിക്കുന്നത്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026