l o a d i n g

ബിസിനസ്

കേന്ദ്രം ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വര്‍ണം പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു; വില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ച് 1,23,120 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കേന്ദ്ര കസ്റ്റംസ് വകുപ്പിന്റെ പുതിയ വിജ്ഞാപന പ്രകാരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതിന് പുറമെ 5 ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് കൂടി ചേരുന്നതോടെ ആകെ നികുതി ഭാരം 15 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് ആകെ 6 ശതമാനം മാത്രമായിരുന്നു. ഇന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

വിവാഹ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉണ്ടായ ഈ വിലക്കയറ്റം സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്നലെ പവന് 1,12,960 രൂപയായിരുന്ന വിലയാണ് ഒരൊറ്റ രാത്രികൊണ്ട് 1.23 ലക്ഷം പിന്നിട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം വലിയ വര്‍ധനവാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. ഇറക്കുമതി കുറയ്ക്കാനും രാജ്യത്തെ വ്യാപാര കമ്മി നിയന്ത്രിക്കാനുമാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നീക്കമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസമാനമായ അനിശ്ചിതത്വം നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം വിപണിയില്‍ വ്യക്തമാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറിന് മുകളിലെത്തി. ക്രൂഡ് ഓയില്‍ വില വര്‍ധനയെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല താഴ്ചയിലേക്ക് നിലംപതിച്ചു. സ്വര്‍ണത്തിനൊപ്പം ഇന്ധന, പാചകവാതക വിലകളും വരും ദിവസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയിലെ അസ്ഥിരതയും കേന്ദ്രത്തിന്റെ നികുതി പരിഷ്‌കാരവും ഒത്തുചേര്‍ന്നതോടെ സ്വര്‍ണം സാധാരണക്കാരന് അപ്രാപ്യമായ നിക്ഷേപമായി മാറുകയാണ്. വരും ദിവസങ്ങളിലും വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026