l o a d i n g

ബിസിനസ്

ഗൃഹോപകരണ ഉല്‍പ്പന്ന നിര വിപുലീകരിച്ച് എല്‍ജി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

കൊച്ചി: പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 2026-ലെ പുതിയ ഉല്‍പ്പന്ന ശ്രേണി വിപണിയിലിറക്കി. 'എല്ലാ വീടുകളിലും ഉപകരണങ്ങള്‍, എല്ലാ വീടുകളിലും സന്തോഷം' എന്ന ദൗത്യത്തിന്റെ ഭാഗമായി എസന്‍ഷ്യല്‍ സീരീസ് കൂടുതല്‍ വിപുലീകരിച്ചതോടെ പുതിയ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍, ഡിഷ് വാഷറുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ തുടങ്ങിയവ വിവിധ ശേഷികളിലും ഡിസൈനുകളിലും ലഭ്യമാകും.

സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍, കണ്‍വെര്‍ട്ടിബിള്‍ കൂളിംഗ്, എഐ അധിഷ്ഠിത വാഷിംഗ് ടെക്‌നോളജി, എയര്‍ ഫ്രൈ സംവിധാനമുള്ള മൈക്രോവേവ് ഓവനുകള്‍, ട്രൂ സ്റ്റീം ഡിഷ് വാഷര്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളാണ് പുതിയ ശ്രേണിയുടെ പ്രധാന ആകര്‍ഷണം. താങ്ങാനാവുന്ന വില മുതല്‍ പ്രീമിയം വിഭാഗം വരെ നീളുന്ന ഉല്‍പ്പന്നങ്ങളിലൂടെ വിശ്വസനീയമായ സാങ്കേതികവിദ്യ കൂടുതല്‍ ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യ എല്‍ജിയുടെ തന്ത്രപ്രധാന വളര്‍ച്ചാ വിപണിയാണെന്നും ഉപഭോക്താക്കളുടെ ജീവിതശൈലിയോട് ചേര്‍ന്ന സാങ്കേതികവിദ്യ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഹോങ് ജു ജിയോണ്‍ വ്യക്തമാക്കി. 'മേക്ക് ഇന്ത്യ ഗ്ലോബല്‍' പദ്ധതിയുടെ ഭാഗമായി എസന്‍ഷ്യല്‍ സീരീസിന്റെ കയറ്റുമതി 2026 ആദ്യ പാദത്തില്‍ കമ്പനി ആരംഭിച്ചു. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ 22 രാജ്യങ്ങളിലേക്ക് റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ഗൃഹോപകരണ ശ്രേണി രാജ്യത്തെ എല്‍ജി ബ്രാന്‍ഡ് സ്റ്റോറുകളിലും പ്രമുഖ മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ശൃംഖലകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026