l o a d i n g

ഗൾഫ്

യു.ഡി.എഫിന്റെ വിജയാഘോഷം പ്രവാസലോകത്തും ആവേശകരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ജിദ്ദ- ഇടതുമുന്നണി ഭരണത്തിന്റെ പതനം ആഘോഷിച്ച് പ്രവാസലോകത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. പല സ്ഥലങ്ങളിലും വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഫലപ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഘോഷം വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ അഞ്ചരക്ക് തുടങ്ങി പാതിരാത്രിയിലാണ് അവസാനിച്ചത്.
സൗദിയില്‍ അതിരാവിലെ അഞ്ചരയോടെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ ലഭ്യമായിത്തുടങ്ങി. പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും വോട്ടെണ്ണല്‍ തത്സമയം വീക്ഷിക്കാനുമായി ജിദ്ദ സഫയര്‍ ഹോട്ടലില്‍ സ്ഥാപിച്ച കൂറ്റന്‍ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ നൂറുകണക്കിന് പേര്‍ ഒത്തുകൂടി. യു.ഡി.എഫിന്റെ തരംഗവിജയം മുന്നേറുന്നതിന് അനുസരിച്ച് കാണികള്‍ ആവേശഭരിതരായി.
ഫലപ്രഖ്യാപനം ഏതാണ്ട് പൂര്‍ണമായ ശേഷം രാത്രി വീണ്ടും ഒത്തുകൂടിയ പ്രവര്‍ത്തകര്‍ വിജയഗാനങ്ങള്‍ ആലപിച്ചും നൃത്തം ചവിട്ടിയും മുദ്രാവാക്യം മുഴക്കിയും പാര്‍ട്ടി പതാകകള്‍ വീശിയും ആഹ്ലാദം പ്രകടിപ്പിച്ചു. ആഹ്ലാദപ്രകടനം രാത്രി 12 വരെ നീണ്ടു. പായസവിതരണവും നടത്തിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. ജിദ്ദ മലപ്പുറം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഹ്ലാദപ്രകടനം. അസീസ് ലാക്കല്‍, യു.എം ഹുസൈന്‍ മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026