l o a d i n g

ഗൾഫ്

പുലിറ്റ്സര്‍ പുരസ്‌കാര വേദിയില്‍ ചര്‍ച്ചയായത് ട്രംപും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ന്യൂയോര്‍ക്ക്- മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള വിഖ്യാതമായ പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങളില്‍ ഭൂരിഭാഗവും ട്രംപ് ഭരണകൂടത്തിലെ ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ക്ക്. മാധ്യമ സ്വാതന്ത്ര്യത്തെ തടയാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങളെ പുലിറ്റ്സര്‍ കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു. വൈറ്റ് ഹൗസിലും പെന്റഗണിലും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ട്രംപ് നല്‍കിയ കോടിക്കണക്കിന് ഡോളറിന്റെ അപകീര്‍ത്തി കേസുകളും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പുലിറ്റ്സര്‍ പ്രൈസ് ഡയറക്ടര്‍ മാര്‍ജോറി മില്ലര്‍ പറഞ്ഞു.

പ്രധാന അവാര്‍ഡുകള്‍ താഴെ പറയുന്നവയാണ്:

പൊതുജനസേവനം: ഫെഡറല്‍ സ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാഷിംഗ്ടണ്‍ പോസ്റ്റിന്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം: അധികാരം ഉപയോഗിച്ച് ട്രംപും കുടുംബവും സാമ്പത്തിക ലാഭമുണ്ടാക്കിയതും ക്രിപ്റ്റോകറന്‍സി മേഖലയിലെ അവരുടെ ഇടപെടലുകളും പുറത്തുകൊണ്ടുവന്ന ന്യൂയോര്‍ക്ക് ടൈംസിന്.

ദേശീയ റിപ്പോര്‍ട്ടിംഗ്: എതിരാളികളെ നേരിടാന്‍ ട്രംപ് എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് റോയിട്ടേഴ്‌സിന്.

ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫി: ഗാസയിലെ യുദ്ധക്കെടുതികളും പട്ടിണിയും പകര്‍ത്തിയ സഹര്‍ അല്‍-ഗറയുടെ ചിത്രങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന്.

ലോക്കല്‍ റിപ്പോര്‍ട്ടിംഗ്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഷിക്കാഗോ ട്രിബ്യൂണിന്.

കൂടാതെ, മെറ്റ , പ്ലാറ്റ്ഫോമുകളില്‍ എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകുന്നത് റിപ്പോര്‍ട്ട് ചെയ്തതിന് റോയിട്ടേഴ്‌സ് മറ്റൊരു പുരസ്‌കാരത്തിന് കൂടി അര്‍ഹരായി. ചൈനയ്ക്ക് നിരീക്ഷണ സാങ്കേതികവിദ്യ വില്‍ക്കാന്‍ യുഎസ് കമ്പനികളെ അനുവദിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അസോസിയേറ്റഡ് പ്രസിന് അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് മിയാമി ഹെറാള്‍ഡിലെ ജൂലി കെ. ബ്രൗണിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026