l o a d i n g

ഗൾഫ്

സൗദി ശൂറ കൗണ്‍സില്‍ യോഗം: ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു പുതിയ ഇളവുകള്‍, സൗദിവത്കരണം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

റിയാദ്- ജനറല്‍ അതോറിറ്റി ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസിന്റെ 'റിക്കവറി' പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ചെറുകിട-ഇടത്തരം ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സൗദി ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. വൈസ് പ്രസിഡന്റ് ഡോ. മിഷാല്‍ അല്‍-സുലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 28-ാമത് വെര്‍ച്വല്‍ സെഷനിലാണ് ഈ തീരുമാനം എടുത്തത്. വിദേശ തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍, അവരുടെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കാത്ത രീതിയില്‍ സ്വദേശിവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പ്രോത്സാഹനങ്ങളും ഗുണനിലവാരമുള്ള പദ്ധതികളും ആവിഷ്‌കരിക്കാനും കൗണ്‍സില്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.

സ്ഥാപനങ്ങളുടെ വലുപ്പം, പ്രായം, ഭൂമിശാസ്ത്രപരമായ സ്ഥാനം, പ്രവര്‍ത്തന സ്വഭാവം എന്നിവ കണക്കിലെടുത്ത് സര്‍ക്കാര്‍ ഫീസുകളിലും മറ്റ് സാമ്പത്തിക നിരക്കുകളിലും ഇളവുകള്‍ നല്‍കുന്നതിനായി അയവുള്ള മാനദണ്ഡങ്ങള്‍ വികസിപ്പിക്കാന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ധനമന്ത്രാലയം, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് സാങ്കേതിക ബന്ധം ശക്തമാക്കാനും സര്‍ക്കാര്‍ പദ്ധതികളുടെ ലൈഫ് സൈക്കിള്‍ മാനേജ്മെന്റിനായി പ്രത്യേക ഭരണസംവിധാനം ഏര്‍പ്പെടുത്താനും കൗണ്‍സില്‍ തീരുമാനിച്ചു. കൂടാതെ, സുസ്ഥിര ചെലവ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍, കുടുംബ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനായി വ്യക്തിഗത നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം നോട്ടിഫിക്കേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 പ്രകാരമുള്ള എല്ലാ സേവനങ്ങളും നോട്ടിഫിക്കേഷന്‍ ഓഫീസര്‍മാര്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, നിര്‍മ്മാണച്ചെലവ് കുറഞ്ഞ കോസ്റ്റല്‍ ട്രെയിന്‍ പദ്ധതി, സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് തുടങ്ങി വിവിധ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026