l o a d i n g

ഗൾഫ്

ജിദ്ദയിലെ പ്രമുഖ വ്യവസായി കട്ടുപ്പാറ അബ്ദുൽ ജലീൽ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

​
​ജിദ്ദ: ദീർഘകാലമായി ജിദ്ദയിലെ ബിസിനസ് മേഖലയിൽ സജീവമായിരുന്ന കട്ടുപ്പാറ അബ്ദുൽ ജലീൽ നിര്യാതനായി. ജിദ്ദയിൽ സീഗൾസ് റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
​
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 'തനിമ' സാംസ്കാരിക വേദിയിലൂടെ നിരവധി പ്രവാസികൾക്ക് താങ്ങും തണലുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

​പിതാവ്: പരേതനായ കട്ടുപ്പാറ മൊയ്തീൻ കുട്ടി ഹാജി. ​ഭാര്യ: ഷമീന അസീസ്. (മക്കയിൽ ഇദ്ദേഹത്തെ പരിചരിക്കാനായി ഉണ്ടായിരുന്ന ഷമീന, വിസിറ്റ് വിസ കാലാവധി തീർന്നതിനാൽ രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്). ​മക്കൾ: അമ്മാർ, ഐമൻ.​സഹോദരൻ: ഹസ്നൈൻ (മീഡിയവൺ). ജിദ്ദയിലെ ബിസിനസ് രംഗത്തും സാമൂഹിക, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന പരേതനായ അബ്ദുൽ അസീസ് എടവനക്കാട് ഭാര്യാ പിതാവാണ്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു

ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും