l o a d i n g

സാംസ്കാരികം

സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി മുഹമ്മദ് അമാന്‍; 'ദ ഡ്രീം' പ്രകാശനം ചെയ്തു

Thumbnail

ജിദ്ദ: ജിദ്ദയിലെ സാംസ്‌കാരിക വേദിയില്‍ വിസ്മയമായി മുഹമ്മദ് അമാന്‍ എന്ന കൗമാര പ്രതിഭയുടെ പുതിയ കൃതി 'ദ ഡ്രീം' പുറത്തിറങ്ങി. പുതുതലമുറയുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാറിയ അമാന്‍, തന്റെ സ്വപ്നങ്ങളെ അക്ഷരങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ജിദ്ദ സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ ഈ അക്ഷരയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി.

അറബ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിറാജ് വഹാബ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. മുതിര്‍ന്നവര്‍ പോലും പലപ്പോഴും സ്വപ്നം കാണാന്‍ മടിക്കുന്ന കാര്യമാണ് ഇത്ര ചെറിയ പ്രായത്തില്‍ അമാന്‍ സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മിക്ക കുട്ടികളും പരീക്ഷാ തിരക്കുകളിലും സ്‌ക്രീനുകളിലും സമയം ചെലവഴിക്കുമ്പോള്‍, സ്വന്തം ചിന്തകളെയും അനുഭവങ്ങളെയും ഭാവനകളെയും കോര്‍ത്തിണക്കി ഒരു പുസ്തകമാക്കി മാറ്റിയത് അമാന്റെ പ്രതിഭയുടെ തെളിവാണ്. ഇംഗ്ലീഷ് ഭാഷയിലൂടെ ആഗോള വായനക്കാരിലേക്ക് വാതിലുകള്‍ തുറന്ന അമാന്‍ വരും തലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്നും, നമ്മുടെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവാണ് ഇത്തരം സര്‍ഗ്ഗശക്തികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകന്‍ കൈവരിച്ച ഈ വലിയ നേട്ടത്തിന് പിന്നില്‍ മാതാപിതാക്കളായ സുനില്‍ സെയ്ദ്, സോഫിയ സുനില്‍ എന്നിവരുടെ പങ്ക് വളരെ വലുതാണെന്ന് സിറാജ് വഹാബ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ പുസ്തകം ഏറ്റുവാങ്ങുകയും റെജി അന്‍വര്‍ പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു. കബീര്‍ കൊണ്ടോട്ടി, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, നാസര്‍ വെളിയങ്കോട്, ആലിയ ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മുഹമ്മദ് അമാന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി. നജീബ് വെഞ്ഞാറമൂട് അവതാരകനായ പരിപാടിയില്‍ സുനില്‍ സെയ്ദ് സ്വാഗതവും സോഫിയ നജ്മുദ്ദീന്‍ നന്ദിയും പറഞ്ഞു. ജമാല്‍ പാഷ, മാസിന്‍ ജമാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങിന് മിഴിവേകി.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026