l o a d i n g

ഗൾഫ്

ജിദ്ദയില്‍ ജലനിയമം ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ക്ക് സൗദി വാട്ടര്‍ അതോറിറ്റിയുടെ പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

ജിദ്ദ- ജലനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി സൗദി വാട്ടര്‍ അതോറിറ്റി. നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം നിയമലംഘനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അതോറിറ്റി പിഴ ചുമത്തിയത്. നിയമാനുസൃതമല്ലാത്ത രീതിയില്‍ വാട്ടര്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചതിനാണ് സുലൈമാന്‍ ഇബ്രാഹിം അലി അല്‍-ഹസ്സാനി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എസ്റ്റാബ്ലിഷ്മെന്റിന് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തിയത്. പിഴയ്ക്ക് പുറമെ, നിയമലംഘനം മൂലം ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാനുള്ള ചെലവും നഷ്ടപരിഹാരവും സ്ഥാപനം വഹിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

മറ്റൊരു നിയമലംഘനത്തില്‍, സീവേജ് നെറ്റ്വര്‍ക്കിന്റെ ഇന്‍സ്‌പെക്ഷന്‍ ചേമ്പര്‍ മറയ്ക്കുകയും അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള മലിനജലം പമ്പ് ചെയ്യുകയും ചെയ്തതിന് മിലോണ്‍ അബാദി ബരാങ്കിലാലിന് 30,000 റിയാല്‍ പിഴ ചുമത്തി. ഇത്തരത്തില്‍ സീവേജ് നെറ്റ്വര്‍ക്കിനെ തടസ്സപ്പെടുത്തിയതിലൂടെയുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനുള്ള മുഴുവന്‍ തുകയും ഇദ്ദേഹം നല്‍കേണ്ടി വരും. അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും സേവനങ്ങളുടെ സുഗമമായ ലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അതോറിറ്റി അറിയിച്ചു.

ജലനിയമവും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ ശിക്ഷാ നടപടികള്‍. നിയമലംഘനങ്ങള്‍ തടയുന്നതിലൂടെ പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026