l o a d i n g

ഗൾഫ്

സല്‍മാന്‍ രാജാവിന്റെ അതിഥികളായി കുഞ്ഞിമുഹമ്മദ് പറപ്പൂരും ഡോ. ശൈഖ് മുഹമ്മദും ഹജ്ജിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

മലപ്പുറം: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരായ കുഞ്ഞിമുഹമ്മദ് പറപ്പൂരും ഡോ. ശൈഖ് മുഹമ്മദ് കിഴിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ക്കായി സൗദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഗസ്റ്റ്‌സ് ഓഫ് കസ്റ്റോഡിയന്‍ ഓഫ് ദ ടു ഹോളി മോസ്‌ക്‌സ്' പദ്ധതിയുടെ ഭാഗമായാണ് ഈ ആദരം.

കേരളത്തിലെ വൈജ്ഞാനിക-വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കുഞ്ഞിമുഹമ്മദ് പറപ്പൂര്‍. മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് വിതരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനിന്റെ മലയാളത്തിലേക്കുള്ള ആശയവിവര്‍ത്തനം നിര്‍വഹിച്ചവരില്‍ ഒരാളാണ് ഇദ്ദേഹം.

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്ന് പ്രൊഫസറായി വിരമിച്ച ഡോ. ശൈഖ് മുഹമ്മദ് നിലവില്‍ മഞ്ചേരി ഇ.ടി.സി.എസ് കോളേജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു. മലബാര്‍ മേഖലയില്‍ ആദ്യമായി ഒരു അറബിക് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ 'എം.എം. ഗനി' അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ അറബിക് വിഭാഗം അഡൈ്വസര്‍ കൂടിയാണ് അദ്ദേഹം.

വൈജ്ഞാനിക-സാമൂഹിക രംഗങ്ങളില്‍ നല്‍കി വരുന്ന വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് ഇരുവരെയും ഈ വിശിഷ്ട പദവിയിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള അതിഥികള്‍ മെയ് 18-ന് വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും. മെയ് 17-ന് ഡല്‍ഹിയിലെ സൗദി എംബസിയില്‍ ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും. സൗദി അറേബ്യയുടെ പരിപൂര്‍ണ്ണ ആതിഥേയത്വത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് ഇരുവരും പ്രതികരിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026