l o a d i n g

ഗൾഫ്

സ്‌കൂള്‍ ആദ്യ ദിനത്തില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായിരുന്ന ഹനീന്‍ വിടവാങ്ങി> ഖബറടക്കം റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

റിയാദ്: സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി ഹനീന്‍ അബ്ദുസമദ് (15) യാത്രയായി. പത്താം ക്ലാസ് പരീക്ഷാ വിജയത്തിന്റെ ആവേശത്തില്‍, പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാനായി യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് ഈ കൗമാരക്കാരന്റെ ജീവനെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെ റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിനായിരുന്നു ഹനീന്‍ വീട്ടില്‍ കുഴഞ്ഞു വീണത്. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായിരുന്നു അന്ന്. പുത്തന്‍ യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് ഹനീന്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അമീറ നൂറ യൂണിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മലപ്പുറം ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷന്‍ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും റിയാദ് അമീറ നൂറ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഷയീന്റെയും മകനാണ്. സഹോദരങ്ങള്‍: ഹാദി അബ്ദുറഹ്‌മാന്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി), ഹയാ ഹബീബ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി).

പത്താം ക്ലാസ് കഴിഞ്ഞു പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയപ്പോള്‍, റിയാദില്‍ ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടിരിക്കാന്‍ തീരുമാനിച്ചത് ഹനീനായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിലും ഫുട്‌ബോള്‍ മൈതാനങ്ങളിലും മിടുക്കനായിരുന്ന ഹനീന്റെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തിനും പ്രവാസി മലയാളി സമൂഹത്തിനും വിങ്ങലായി മാറി.

മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ മേല്‍നോട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026