l o a d i n g

ഗൾഫ്

മൃതദേഹ വാഹനങ്ങള്‍ക്ക് കര്‍ശന നിയമാവലി; സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ സൗദി അതോറിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

ജിദ്ദ- മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനായി സൗദി സ്റ്റാന്‍ഡേര്‍ഡ്സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ പുതിയ കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മൃതദേഹങ്ങളോടുള്ള ആദരവ് ഉറപ്പാക്കുന്നതിനുമായി ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിനകത്തുള്ള ഗതാഗതത്തിനായി 'മോഡല്‍ എ' എന്നും, നഗരങ്ങള്‍ക്കിടയിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്കായി 'മോഡല്‍ ബി' എന്നും വാഹനങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

വാഹനത്തിന്റെ സുരക്ഷയെയോ റോഡ് ഉപയോക്താക്കളെയോ ബാധിക്കാത്ത രീതിയില്‍ വേണം മാറ്റങ്ങള്‍ വരുത്താനെന്ന് അതോറിറ്റി വ്യക്തമാക്കി. മൃതദേഹം സൂക്ഷിക്കുന്ന ക്യാബിന് കുറഞ്ഞത് 1400 mm ഉയരവും 2900 mm നീളവും 1600 mm വീതിയും ഉണ്ടായിരിക്കണം. ഉള്‍ഭാഗം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്നതും രാസവസ്തുക്കളാല്‍ നശിക്കാത്തതുമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ വിനൈല്‍ പോലുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതായിരിക്കണം. തുണി പോലുള്ളവ ഉപയോഗിക്കാന്‍ പാടില്ലാത്തതും തറ ഭാഗം ചോര്‍ച്ചയില്ലാത്തതും തെന്നാത്തതുമായ മെറ്റീരിയല്‍ ആയിരിക്കണം.

നഗരങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ താപനില 20-25 ഡിഗ്രി സെല്‍ഷ്യസിനിടയിലും, ദീര്‍ഘദൂര യാത്രകള്‍ക്കുള്ള വാഹനങ്ങളില്‍ 0-4 ഡിഗ്രി സെല്‍ഷ്യസിനിടയിലും നിലനിര്‍ത്തണം. ഡ്രൈവര്‍ക്ക് താപനില നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ക്യാബിനിലേക്ക് വായു കടക്കാത്ത രീതിയിലുള്ള വിഭജനവും നിര്‍ബന്ധമാണ്. കൂടാതെ, ഫയര്‍ എക്സ്റ്റിംഗുഷര്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ഗുണമേന്മയുള്ള ലൈറ്റിംഗ് എന്നിവ വാഹനത്തിലുണ്ടായിരിക്കണം. നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026