l o a d i n g

ഗൾഫ്

കേരളം വലത്തോട്ട്; യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

അല്‍ ഖോബാര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഒഐസിസി അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി യോഗം വിലയിരുത്തി. ഇടത് നേതാക്കളുടെ ആഡംബര ജീവിതവും ഭരണതലത്തിലെ അഴിമതിയും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക സമീപനവും ഇതിന് കാരണമായതായി യോഗം നിരീക്ഷിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ്യു നേതാക്കള്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും ആരോഗ്യ മന്ത്രിയും ചേര്‍ന്ന് നടത്തിയ കൂടിയാലോചനകളും തുടര്‍ന്നുള്ള കള്ളപ്രചാരണങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം സ്വീകരിച്ച വിഷയാധിഷ്ഠിത സമീപനം പ്രശംസനീയമാണ്. ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് യുഡിഎഫിനെയാണെന്നും ഉയര്‍ന്ന പോളിങ് ശതമാനം യുഡിഎഫ് തരംഗത്തിന് വഴിയൊരുക്കുമെന്നും യോഗം വിലയിരുത്തി.

ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ ധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എസ്ഡിപിഐയെ കൂട്ടുപിടിച്ച ഇടത് നിലപാട് പഴയ പിഡിപി ബന്ധത്തിന്റെ ആവര്‍ത്തനമായി മാറും. ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടതുപക്ഷവും ബിജെപിയും പുലര്‍ത്തുന്ന മൗനം സംശയാസ്പദമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഒഐസിസി അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി ജോണ്‍ കോഷി, കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, വനിതാ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹുസ്‌ന ആസിഫ്, വൈസ് പ്രസിഡന്റ് റജീബ്, ജനറല്‍ സെക്രട്ടറി ഷിബിന്‍ ആറ്റുവ, സെക്രട്ടറിമാരായ കോയ സുബൈര്‍, സകീര്‍ പി എന്നിവര്‍ സംസാരിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുബൈര്‍ പാറക്കല്‍ സ്വാഗതവും ട്രഷറര്‍ ഷൈന്‍ കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026