l o a d i n g

ഗൾഫ്

ജിദ്ദയില്‍ ഹജ് സേവനത്തിന് കെ.എം.സി.സി വളണ്ടിയര്‍ വിംഗ് കര്‍മ്മരംഗത്തേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

ജിദ്ദ: ഈ വര്‍ഷത്തെ ഹജിന് എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാനുമായി ജിദ്ദ കെഎംസിസി വളണ്ടിയര്‍ വിംഗ് വിപുലമായ കര്‍മ്മപദ്ധതികള്‍ തയാറാക്കി. ഈ മാസം 30-ന് കൊച്ചിയില്‍ നിന്നുള്ള ആദ്യ വിമാനം എത്തുന്നതോടെയാണ് ജിദ്ദ വിമാനത്താവളം വഴി ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള തീര്‍ത്ഥാടകരുടെ വരവ് ആരംഭിക്കുന്നത്. അന്നുമുതല്‍ അവസാന ഹാജി മടങ്ങുന്നത് വരെ മുഴുവന്‍ സമയവും ഹാജിമാരെ സഹായിക്കാന്‍ വനിതാ വിംഗ് അടക്കമുള്ള കെ.എം.സി.സി വളണ്ടിയര്‍മാരെ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കും.

രാജ്യത്തെ നിയമവ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് വിവിധ ഷിഫ്റ്റുകളിലായിട്ടാണ് ഇത്തവണ സേവനം ക്രമീകരിച്ചിരിക്കുന്നത്. മഹ്റമില്ലാതെ എത്തുന്ന വനിതാ തീര്‍ത്ഥാടകരെ സഹായിക്കാന്‍ പ്രത്യേകമായി വനിതാ വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തി. ദീര്‍ഘയാത്ര കഴിഞ്ഞ് ക്ഷീണിതരായി എത്തുന്ന ഹാജിമാര്‍ക്ക് എല്ലാ ദിവസവും ലഘുഭക്ഷണമടക്കമുള്ള റിഫ്രഷ്മെന്റ് സൗകര്യങ്ങളും കെ.എം.സി.സി ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, കെ.കെ ബാവ, സിറാജ് കണ്ണവം, സാബില്‍ മമ്പാട്, ലത്തീഫ് കാളരാന്തിരി, ജലാല്‍ തേഞ്ഞിപ്പലം, വനിതാ വിംഗ് ഭാരവാഹികളായ മുംതാസ് പാലോളി, ഷമീല പടിഞ്ഞാറേതില്‍, കുബ്ര ലത്തീഫ്, നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഇല്യാസ് കല്ലിങ്ങല്‍, മൂസ പട്ടത്ത്, എയര്‍പോര്‍ട്ട് വിങ് ഭാരവാഹികളായ നൗഫല്‍ റഹീലി, വിവിധ ജില്ലാ, മണ്ഡലം, ഏരിയ ഭാരവാഹികളായ ഇസ്മായില്‍ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, സക്കരിയ ആറളം, റഹ്‌മത്തലി, മുജീബ് പാങ്, ബഷീര്‍ കീഴില്ലം, ശറഫുദ്ദീന്‍, നാസര്‍ എപ്പിക്കാട്, ഫിറോസ് ചാലാട്, ബഷീര്‍ അലക്കാട്, സലാം കോഴിക്കോട്, സി.വി മുജീബ്, റഫീഖ് ചലിക്കര, മനാഫ് പാലക്കാട്, റഫീഖ് റുവൈസ്, ഹാരിസ് മമ്പാട്, മുര്‍ത്തു, ഫൈറൂസ് കൊണ്ടോട്ടി, ഹിഷാം അലി, മുഹമ്മദ് ശരീഫ് എന്നിവര്‍ പ്രസംഗിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും അബ്ദുറഹിമാന്‍ വി നന്ദിയും പറഞ്ഞു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026