l o a d i n g

ഗൾഫ്

പ്രവാസത്തിന് വിരാമം; അബൂബക്കര്‍ പാറമ്മലിന് മെക് 7 അസീസിയ യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

ജിദ്ദ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നസീം പോളിക്ലിനിക്ക് ഫാര്‍മസിസ്റ്റും മെക് 7 ഹെല്‍ത്ത് ക്ലബ് അംഗവുമായ അബൂബക്കര്‍ പാറമ്മലിന് യാത്രയയപ്പ് നല്‍കി. ജിദ്ദ അസീസിയയിലെ മെക് 7 ഹെല്‍ത്ത് ക്ലബ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു.

കഴിഞ്ഞ 26 വര്‍ഷമായി പ്രവാസ ലോകത്ത് സജീവമായ അബൂബക്കര്‍, നസീം പോളിക്ലിനിക്കിലെ ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ നിരവധി പേര്‍ക്ക് സാന്ത്വനവും സഹായവുമായിരുന്നു. മെക് 7 ഹെല്‍ത്ത് ക്ലബ്ബിലെ നിത്യേനയുള്ള വ്യായാമ വേളകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കിയിരുന്നത്. വ്യായാമത്തിന് ശേഷം അദ്ദേഹം സ്വന്തമായി തയ്യാറാക്കി കൊണ്ടുവരാറുള്ള സ്വാദിഷ്ടമായ ചായ ഇനിയുള്ള നാളുകളില്‍ ഒരു മധുര സ്മരണയായിരിക്കുമെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു.

നാട്ടിലെത്തിയാലും വ്യായാമ ശീലങ്ങളും സാമൂഹിക കൂട്ടായ്മകളും തുടരണമെന്ന് ആശംസകള്‍ നേര്‍ന്നവര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും ശിഷ്ടകാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നും സുഹൃത്തുക്കള്‍ ആശംസിച്ചു.

മെക് 7 അസീസിയ ബ്രാഞ്ചിന്റെ വകയായി അദ്ദേഹത്തിന് ഉപഹാരം കൈമാറി. ചടങ്ങില്‍ മുഹമ്മദലി കുന്നുമ്മല്‍, സലാഹ് കാരാടന്‍, അബ്ദുല്‍ ജബ്ബാര്‍, സുബൈര്‍ അരിബ്ര, അബ്ദുല്‍ റഷീദ്, യൂസുഫ്, ഹാരിസ് ബാബു, സാജിദ്, വീരാന്‍ കുട്ടി, സലാം, മാജിദ്, ശിഹാബ്, ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.

തനിക്ക് ലഭിച്ച സ്‌നേഹത്തിനും കരുതലിനും അബൂബക്കര്‍ പാറമ്മല്‍ നന്ദി രേഖപ്പെടുത്തി. മെക് 7 കൂട്ടായ്മ വ്യായാമത്തിനതീതമായി ഊഷ്മളമായ ഒരു സാഹോദര്യ ബന്ധം വളര്‍ത്താന്‍ സഹായിച്ചുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026