l o a d i n g

ഗൾഫ്

വാല്‍പ്പാറ ദുരന്തം: ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കായിക പ്രേമികളുടെ ആദരാഞ്ജലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2026

ദമാം: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ മലപ്പുറം സ്വദേശികളായ പത്തു പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ദമാമിലെ കാല്‍പന്ത് പ്രേമികള്‍. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) തുക്ബ ക്ലബ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു വരുന്ന എച്ച്.എം.ആര്‍ - ഡിഫ ചാമ്പ്യന്‍സ് ലീഗ് മത്സര വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മലപ്പുറം പാങ്ങ് എല്‍.പി. സ്‌കൂള്‍ അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന പത്തു പേരുടെ അപ്രതീക്ഷിത വിയോഗത്തില്‍ സ്റ്റേഡിയത്തിലെത്തിയ കാണികളും കളിക്കാരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്റ്റേഡിയത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചാണ് കായികലോകം പരേതര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂര്‍, ട്രഷറര്‍ ജുനൈദ് നീലേശ്വരം, രക്ഷാധികാരികളായ സക്കീര്‍ വള്ളക്കടവ്, മുജീബ് കളത്തില്‍, മറ്റു ഭാരവാഹികളായ സഫീര്‍ മണലോടി, റാസിഖ് വള്ളിക്കുന്ന്, അനസ് മമ്പാട്, സുനീര്‍ കല്ലായി, ഫതീന്‍ മങ്കട, ടൈറ്റസ് വിന്‍സെന്റ്, മുഹമ്മദ് ജാഫര്‍, അന്‍വര്‍ സജിത്, അന്‍ഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഈദ് അവധിക്ക് ശേഷം പുനരാരംഭിച്ച ഡിഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ വാരാന്ത്യം മൂന്ന് മത്സരങ്ങള്‍ നടന്നു. ആദ്യ മത്സരത്തില്‍ യൂത്ത് ക്ലബ് കോബാറും യംഗ് സ്റ്റാര്‍ ടൊയോട്ടയും തമ്മില്‍ മാറ്റുരച്ചു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് യൂത്ത് ക്ലബ് തകര്‍പ്പന്‍ വിജയം നേടി. രണ്ടാമത്തെ മത്സരത്തില്‍ സി.എസ്.സി. സ്‌ട്രൈക്കേഴ്സും റെയിന്‍ബോയും ഏറ്റുമുട്ടിയെങ്കിലും മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

ആവേശകരമായ മൂന്നാം മത്സരത്തില്‍ ബദര്‍ എഫ്.സിയും ഇ.എം.എഫ്. റാക്കയും തമ്മിലായിരുന്നു പോരാട്ടം. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ദില്‍ഷാദ് നേടിയ ഏക ഗോളിന് ഇ.എം.എഫ്. റാക്ക വിജയിച്ചു. മുഹമ്മദ് സിയാദ് (യൂത്ത് ക്ലബ്), നിസാം മേലകത്ത് (റെയിന്‍ബോ), ദില്‍ഷാദ് (ഇ.എം.എഫ്.) എന്നിവര്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ടാക്സിറ്റ് സി.ഇ.ഒ. നൗഫല്‍ പാരി മുഖ്യാതിഥിയായിരുന്നു. ഷനൂബ് കൊണ്ടോട്ടി, സന്തോഷ്, മഹ്റൂഫ് കൊണ്ടോട്ടി, അനസ് മങ്കട, അന്‍വര്‍ സജിത് എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ചിത്രം: തുക്ബ ക്ലബ് സ്റ്റേഡിയത്തിലെ മത്സര വേദിയില്‍ വാല്‍പ്പാറ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026