l o a d i n g

ഗൾഫ്

മധുരമുണര്‍ത്തിയ മഹോത്സവം: ജിദ്ദയിലെ പായസ മത്സരം സ്ത്രീശാക്തികരണ വേദിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 25, 2026

ജിദ്ദ: റവാബി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് 'മലബാര്‍ അടുക്കള' സംഘടിപ്പിച്ച പായസ മത്സരം രുചിയുടെയും സാംസ്‌കാരിക ഐക്യത്തിന്റെയും മധുരോത്സവമായി മാറി. പാല്‍, ശര്‍ക്കര, നെയ്യ്, തേങ്ങ എന്നിവയുടെ തനിമയാര്‍ന്ന രുചിക്കൂട്ടുകളുമായി മത്സരാര്‍ത്ഥികള്‍ അണിനിരന്നപ്പോള്‍ വേദി ഗൃഹാതുരമായ ഓര്‍മ്മകളാല്‍ നിറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാചക നൈപുണ്യവും സര്‍ഗ്ഗാത്മകതയും ഒത്തുചേര്‍ന്ന വൈവിധ്യമാര്‍ന്ന പായസങ്ങളാണ് വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

മത്സരത്തില്‍ ആതിര ഒന്നാം സ്ഥാനവും, ഷക്കീല മന്‍സൂര്‍ രണ്ടാം സ്ഥാനവും, ബന്‍സീര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേരിക്കന്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ സര്‍ട്ടിഫൈഡ് ഷെഫുമാരായ മുബീന സാലിഹ്, സജ്‌ന യൂനുസ്, സുറുമി അബ്ദുള്ള എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വിദഗ്ദ്ധരായ ഷെഫുമാരുടെ സാന്നിധ്യം മത്സരത്തിന് ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയും പകര്‍ന്നു.

ചീഫ് കോഓര്‍ഡിനേറ്ററും മോഡറേറ്ററുമായ കുബ്‌റ ലതീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിഷ ഷാമിസ് അവതാരകയായിരുന്നു. പാട്ടിനും നൃത്തത്തിനുമൊപ്പം നിരവധി ആളുകള്‍ പങ്കെടുത്ത മധുരമേള ജിദ്ദയിലെ പ്രവാസികള്‍ക്ക് ആവേശകരമായ അനുഭവമായി മാറി.

ഷിബു തിരുവനന്തപുരം , കബീര്‍ കൊണ്ടോട്ടി, നാസര്‍ കിയ, നസീര്‍ വാവക്കുഞ്ഞ്, അബ്ദുല്‍ നാസര്‍ കൊഴിത്തൊടി, വാസു ഹമദാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഷംസീറ, സാഹിറ, ആഷിക, ഷാഹിദ, ഹസീന, മുംതാസ്, സബീന, ശബ്‌ന, സുനീറ, ലതീഫ്, ബാദ്ഷാ, യൂസഫ് കോട്ട, ജബ്ബാര്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചാരിറ്റി, വിനോദം, ഷെഫ് കോഴ്‌സുകള്‍ തുടങ്ങിയ മേഖലകളിലും മലബാര്‍ അടുക്കള സജീവമാണ്. പത്താം വാര്‍ഷികാഘോഷത്തിന്റെ നിറവിലുള്ള സംഘടന, പാചകകലയിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നല്‍കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. പായസത്തിന്റെ ഓരോ തുള്ളിയിലും അമ്മമനസ്സിന്റെ സ്‌നേഹവും നാടിന്റെ ഐക്യവും നിറഞ്ഞുനിന്ന ഈ സംഗമം ജിദ്ദയുടെ പ്രവാസി മനസ്സുകളില്‍ മായാത്ത ഓര്‍മ്മയായി മാറി.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026