l o a d i n g

ഇന്ത്യ

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

Thumbnail
Publisher By     Staff Reporter
October 12, 2026

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ എം.പിമാര്‍ സുപ്രീംകോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യ എം.പിമാര്‍ പ്രത്യേക ബസിലാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍നിന ്‌ന് റഫി മാര്‍ഗും അശോക റോഡും കടന്ന് സുപ്രീം കോടതിയില്‍ എത്തും. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് അനുമതി നല്‍കി.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍നിന്ന് പുറപ്പെട്ട് ബാരഖംബ റോഡിലൂടെയാണ് സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് ക്രമക്കേടുകളെന്ന ആരോപണത്തില്‍ ഇടപെടല്‍ ആവശ്യപ്പെടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതില്‍ സുതാര്യത ഉറപ്പാക്കണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആറ് മെട്രോ സ്‌റ്റേഷനുകളില്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെ പ്രവേശനവും പുറത്തേക്കുള്ള യാത്രയും നിയന്ത്രിച്ചു. ജനപഥ്, മണ്ഡി ഹൗസ്, ബാരഖംബ റോഡ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക് എന്നിവിടങ്ങളിലാണ് നിയന്ത്രണം. എന്നാല്‍ ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ മാറിക്കയറാനുള്ള സൗകര്യം തുടരുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
പ്രതിഷേധം തടയുന്നതിനായി ഡല്‍ഹിയില്‍ ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ചയും പൊലീസ് നടപടികള്‍ തുടര്‍ന്നതോടെ പ്രതിഷേധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമായി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധത്തിന് ജന്തര്‍ മന്തറില്‍ പുതിയ തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി നേതാക്കളായ ആശുതോഷ് റങ്കയും സൗരവ് ദാസും തിങ്കളാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി. 24 മണിക്കൂറിനകം തീയതി അനുവദിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് റങ്ക മുന്നറിയിപ്പ് നല്‍കി.
അതേസമയം, ജന്തര്‍ മന്തറിന് പകരമായി റാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സി.ബി.ഡി മൈതാനം എന്നീ മൂന്ന് വേദികള്‍ പൊലീസ് നിര്‍ദേശിച്ചു.
താന്‍ കസ്റ്റഡിയിലായിരുന്ന സമയത്തെ സംഭവങ്ങളുടെ പൂര്‍ണ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ഫോണും അഭിഭാഷകനെയും ബന്ധുക്കളെയും ബന്ധപ്പെടാനുള്ള അനുമതിയും തടഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലെ വിശദീകരണത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026