l o a d i n g

ഗൾഫ്

ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തണല്‍ ജിദ്ദയുടെ സ്‌നേഹസംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 22, 2026

ജിദ്ദ- പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി തണല്‍ ജിദ്ദ വനിതാ വിഭാഗം , തണല്‍ ജിദ്ദ ചാപ്റ്ററുമായി ഒത്തു ചേര്‍ന്ന് ഹറാസാത്തിലെ അല്‍ഫഖമ വില്ലയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.

പ്രവാസലോകത്തു നാല് ചുവരുകള്‍ക്കുള്ളില്‍ അമ്മമാരോടൊപ്പം വീടുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട ഭിന്നശേഷി മക്കളെ ചെറുതായെങ്കിലും പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരാനും അവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

കുട്ടികള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്ന വിവിധ വിനോദ-സൃഷ്ടിപരമായ പരിപാടികള്‍ ഒരുക്കി. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകള്‍, കലാപരിപാടികള്‍, ഇന്ററാക്ടീവ് സെഷനുകള്‍ , കായികമത്സരങ്ങള്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.

മാതാപിതാക്കള്‍ക്ക് തമ്മില്‍ പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്കിടാനും അവസരം ലഭിച്ചതും പരിപാടിയുടെ മറ്റൊരു പ്രത്യേകതയായി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച തണല്‍ ജിദ്ദ വനിതാ വിഭാഗത്തിന്റെ സമര്‍പ്പണവും സേവനമനോഭാവവും എല്ലാവരും അഭിനന്ദിച്ചു. പങ്കെടുത്ത കുട്ടികളുടെ മുഖത്ത് പ്രകടമായ സന്തോഷവും മാതാപിതാക്കളുടെ നന്ദിപ്രകടനങ്ങളും സംഘാടകര്‍ക്ക് കൂടുതല്‍ ഇടപെടലിനായുള്ള ഉത്തരവാദിത്തം നല്‍കുന്നതായിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.

ജിദ്ദയില്‍ ഇത്തരം മക്കള്‍ക്കായുള്ള ഒരു സ്‌പെഷ്യല്‍ സ്‌കൂളും, 3-6 വയസ്സുള്ള കുട്ടികളുടെ പ്രാഥമിക വൈകല്യങ്ങളെ പരിഹരിക്കുന്നതിനായി ഏര്‍ളി ഇന്റെര്‍വെന്‍ഷന്‍ സെന്ററും സ്ഥാപിക്കാനായുള്ള ശ്രമത്തിലാണ് തണല്‍ ജിദ്ദയുടെ പ്രവര്‍ത്തകര്‍.

ജിദ്ദയിലെ വിദ്യാഭ്യാസ, വ്യക്തിത്വ വികസന പരിശീലകനായ ഇര്‍ഷാദും തണല്‍ - ജിദ്ദ പ്രതിനിധികളായ അനീസ ബൈജു, നിഹാല തുടങ്ങിയവരും വിവിധ പരിപാടികള്‍ നയിച്ചു. പരിപാടിയില്‍ പങ്കെടുത്ത മക്കളുടെ മാതാക്കളായ ജുമാനയും ഷെറിനും അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലുള്ള വിവിധ ഘട്ടങ്ങളിലുള്ള അവരുടെ അനുഭവങ്ങള്‍ സദസ്സിനു മുന്നില്‍ വിവരിച്ചത് മറ്റു മാതാപിതാക്കള്‍ക്ക് പുതിയ അനുഭവമായി .

കൂട്ടായ്മയുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ള രക്ഷയിതാക്കള്‍ക്കു തണല്‍ ജിദ്ദ ലേഡീസ് വിങ് പ്രതിനിധികളുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അനീസ ബൈജു- 0563838163
നിഹാല -0597929657

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026