l o a d i n g

ഗൾഫ്

കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

ജിദ്ദ: കര്‍മ്മം കൊണ്ട് കാലത്തെ അതിജയിച്ച നേതാവും, മലബാര്‍ കലാപത്തിന് ശേഷം തളര്‍ന്നുപോയ ഒരു സമുദായത്തിന് രാഷ്ട്രീയ ദിശാബോധം നല്‍കി ഹരിതസ്വപ്നങ്ങള്‍ പകര്‍ന്നുനല്‍കിയ മഹാനായ നായകനുമായ കെ.എം. സീതി സാഹിബിനെ സുലൈമാനിയ ഏരിയ കെ.എം.സി.സി അനുസ്മരിച്ചു.

നിയമസഭാ സാമാജികന്‍, സ്പീക്കര്‍, രാഷ്ട്രീയ നേതാവ്, വാഗ്മി, എഴുത്തുകാരന്‍, അഭിഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു സീതി സാഹിബ്. അദ്ദേഹത്തിന്റെ വിയോഗത്തിന് 65 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ജലാല്‍ തേഞ്ഞിപ്പലത്തിന്റെ അധ്യക്ഷതയില്‍ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു.

നസീര്‍ വാവക്കുഞ്ഞ്, ലത്തീഫ് കളരാന്തിരി എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഷമീം വള്ളിക്കുന്ന്, നൗഷാദ് ലുലു, യൂസഫ് വളാഞ്ചേരി, ജംഷിദ് പരപ്പന്‍പൊയില്‍, ലത്തീഫ് കുറ്റിക്കാട്ടൂര്‍, റസാഖ്, ഹക്കീം, ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ വഹാബ് കോട്ടക്കല്‍ സ്വാഗതവും അന്‍വര്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026