l o a d i n g

ഗൾഫ്

ലോക ഹീമോഫീലിയ ദിനാചരണം: സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

റിയാദ്: സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക ഹീമോഫീലിയ ദിനാചരണത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. 'Diagnosis-First Step to Care' എന്ന പ്രമേയത്തെ ആസ്പദമാക്കി ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോം വഴി നടന്ന പരിപാടിയില്‍ ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചറര്‍ ഡോ. ജാവേദ് അഹ്‌മദ് മുഖ്യപ്രഭാഷണം നടത്തി.

ഹീമോഫീലിയയുടെ പ്രാരംഭ രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, ആധുനിക ചികിത്സാരീതികള്‍, രോഗികള്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഫാര്‍മസിസ്റ്റുകള്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമെ പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയില്‍, വിഷയവുമായി ബന്ധപ്പെട്ട ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഡോ. ജാവേദ് മറുപടി നല്‍കി. ഹീമോഫീലിയ ബാധിതനായ ഒരു ശ്രോതാവ് തന്റെയും കുടുംബാംഗങ്ങളുടെയും രോഗാനുഭവങ്ങള്‍ പങ്കുവെച്ചത് ഈ രോഗാവസ്ഥയുടെ ഗൗരവം മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സഹായകമായി.

ജിസാന്‍ കോഡിനേറ്റര്‍ മുഹമ്മദ് ത്വയ്യിബിന്റെ ഖുര്‍ആന്‍ പാരായണത്തോടെ പരിപാടി ആരംഭിച്ചു. എസ്.കെ.പി.എഫ് പ്രസിഡന്റ് ഡോ. സുഹാജ് അബ്ദുല്‍സലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബിദ് പാറക്കല്‍ പരിപാടിയുടെ അവതാരകനായിരുന്നു. ശബീര്‍ അലി തോരക്കാട്ടില്‍ അതിഥിയെ പരിചയപ്പെടുത്തി.

യഹിയ കെ.കെ ഡോ. ജാവേദ് അഹ്‌മദിന് ഉപഹാരം സമര്‍പ്പിച്ചു. ഹനീഫ പാറക്കല്ലില്‍, യൂനുസ് മണ്ണിശ്ശേരി, റിഫാദ് കെ. സൈദു എന്നിവര്‍ സംസാരിച്ചു. മഹേഷ് പള്ളിയാല്‍ത്തൊടി സ്വാഗതവും യാസിര്‍ കെ. പാരി നന്ദിയും പറഞ്ഞു.

ഫോട്ടോ: മുഖ്യ പ്രഭാഷകന്‍ : ഡോ. ജാവേദ് അഹ്‌മദ്.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026