l o a d i n g

ഗൾഫ്

വനിതാ ലീഗ് സെക്രട്ടറി സറീന ഹസീബിന് ജിദ്ദയില്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2026

ജിദ്ദ: സംസ്ഥാന വനിതാ മുസ്ലിം ലീഗ് സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രവാസി വനിതകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടന്നു. പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ വനിതാ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
മുസ്ലിം ലീഗ് പ്രസ്ഥാനം വനിതകള്‍ക്ക് വലിയ പ്രാധാനം നല്‍കുന്നുണ്ടെന്നും അവരുടെ സര്‍വോന്മുഖമായ പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്. ഇന്ത്യയിലെ മത-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുസ്ലിം ലീഗ് ഗംഭീര പോരാട്ടമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. വനിതാ വിംഗിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അവര്‍, വരും കാലങ്ങളില്‍ കൂടുതല്‍ സജീവമായി പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വനിതാ വിങ്ങിന് സാധിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീല മൂസ സ്വാഗതം ആശംസിച്ചു. വനിതാ വിംഗ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്റഫ്, ജംഷിന മാമുനിസാര്‍, നസീഹ മര്‍ജാന്‍, നസീമ ഹൈദര്‍, ബസ്മ സാബില്‍, ഇര്‍ഷാദ ഇല്യാസ്, സുരയ്യ കാരി, ഹാജറ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ കുബ്ര ലത്തീഫ് നന്ദി പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026